Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിലെ അഭയകേന്ദ്രത്തിൽ 29 നായ്ക്കളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു

July 19, 2022

July 19, 2022

ദോഹ : കുട്ടിയെ കടിച്ചുവെന്ന് ആരോപിച്ച് ആയുധധാരികളായ സംഘം തെരുവു  നായ്ക്കൾക്കും പൂച്ചകൾക്കും അഭയം നൽകുന്ന കേന്ദ്രത്തിൽ അതിക്രമിച്ചുകയറി 29 നായ്ക്കളെ വെടിവെച്ചുകൊന്ന സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുന്നു.സുരക്ഷാ ജീവനക്കാരെ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയാണ് തെരുവ് നായ്ക്കളെ പോറ്റാനും വന്ധ്യംകരിക്കാനും പരിപാലിക്കാനുമുള്ള കേന്ദ്രത്തിലേക്ക് ഇവർ അതിക്രമിച്ചു കയറിയത്.പൗസ്‌ റെസ്ക്യൂ ഖത്തർ എന്ന മൃഗസംരക്ഷണ സംഘടനയുടെ കേന്ദ്രത്തിലാണ്  കഴിഞ്ഞയാഴ്ച ഒരു സംഘം അതിക്രമിച്ചു കയറി 29 നായ്ക്കളെ വെടിവെച്ചു കൊന്നതെന്നാണ് റിപ്പോർട്ട്.ഇൻഡിപെൻഡന്റ് ഉൾപ്പെടെയുള്ള വിദേശമാധ്യങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിക്രമിച്ചു കയറിവരിൽ ഒരാളുടെ മകനെ നായ കടിച്ചതാണ് പ്രകോപനത്തിന് കാരണം.

അക്രമിസംഘത്തെ തടയാൻ സെക്യൂരിറ്റി ജീവനക്കാർ ശ്രമിച്ചെങ്കിലും ആയുധധാരികളായത് കൊണ്ട് സാധിച്ചില്ലെന്ന് പൗസ്‌ റെസ്ക്യൂ ഖത്തർ വ്യക്തമാക്കി.

നിഷ്ടൂരമായ ഈ കുറ്റകൃത്യം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ഖത്തറികൾ ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങൾ സ്വീകാര്യമല്ലെന്ന് ഷെയ്‌ഖ അൽ മായസ്സ ബിൻത് ഹമദ് അൽ താനി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News