Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങൾ, ടിക്കറ്റ് നിരക്കിൽ 25 ശതമാനം വരെ ഇളവ്

January 10, 2022

January 10, 2022

ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങൾ.ടിക്കറ്റ് നിരക്കിൽ 25 ശതമാനം വരെ ഇളവ്

ദോഹ : ഖത്തർ എയർവേയ്‌സിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ നിരവധി ഓഫറുകൾ. ഇന്നുമുതൽ ജനുവരി 16 വരെ, ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കിൽ ഇരുപത്തിയഞ്ച് ശതമാനം ഇളവ് ലഭിക്കും. 140 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ബിസിനസ്, ഇക്കോണമി ക്ലാസുകളിലെ ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക. 

ഇതിന് പുറമെ, ഹോട്ടൽ ബുക്കിംഗ്, സീറ്റ് തിരഞ്ഞെടുപ്പ്, വാടകയ്ക്ക് കാറെടുക്കാനുള്ള സംവിധാനം തുടങ്ങിയ എയർവേയ്‌സിന്റെ മറ്റ് സർവീസുകളിലും ഇളവുകളുണ്ട്. യാത്രക്കാർക്ക് അധിക ബാഗേജ് കൈവശം വെക്കാനുള്ള അനുമതി നൽകുമെന്നും ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു. ഖത്തർ എയർവേയ്സിന്റെ ലോയൽറ്റി പ്രോഗ്രാമായ 'പ്രിവിലേജ് ക്ലബ്ബിൽ ഭാഗമാവുന്നവർക്ക് 2500 ബോണസ് 'ക്യു മൈൽ' ലഭിക്കുമെന്നും ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി. ഇതിനായി  FLYQR22 എന്ന പ്രൊമോ കോഡ് ഉപയോഗിക്കണം. ഈ വർഷം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിനോട് അനുബന്ധിച്ച് ആരംഭിച്ച പ്രത്യേക പാക്കേജ് ആണ് 'പ്രിവിലേജ് ക്ലബ്ബ്'.


Latest Related News