Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തർ അമീർ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

September 21, 2021

September 21, 2021

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കൂടിക്കാഴ്ച്ച നടത്തി. യുഎന്നിന്റെ എഴുപത്തിഏഴാമത് ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിൽ എത്തിയ ഇരുവരും ഖത്തറിന്റെ യുഎൻ ഓഫീസിൽ വെച്ചാണ് കണ്ടുമുട്ടിയത്. ഖത്തറിനും ബ്രിട്ടനും ഇടയിലെ ബന്ധം ഊഷ്മളമാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും, ഒപ്പം അഫ്ഗാനിസ്ഥാൻ അടക്കമുള്ള അന്താരാഷ്ട്രവിഷയങ്ങളും കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ചർച്ച ചെയ്തു.  ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിൽ നിന്നും സുരക്ഷിതരായി പുറത്തെത്തിക്കാൻ ഖത്തർ നൽകിയ സഹായങ്ങൾക്ക് ബോറിസ് ജോൺസൺ നന്ദി രേഖപ്പെടുത്തി.


Latest Related News