Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങൾക്കുമിടയിലെ വ്യാപ്തി കൂടാൻ കോവിഡ് കാരണമായെന്ന് ഖത്തർ അമീർ

June 22, 2022

June 22, 2022

ദോഹ : കോവിഡ് വ്യാപനം സമ്പന്ന രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള വിടവിന്റെ വ്യാപ്തി പുറത്തറിയാന്‍ ഇടയാക്കിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു.. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറുന്നതിന് രാജ്യങ്ങള്‍ക്കിടയില്‍ തുല്യത കൊണ്ടുവരുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും അമീർ ആവശ്യപ്പെട്ടു. റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍.ഖത്തര്‍ സാമ്പത്തിക ഫോറം ഉൽഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ദീര്‍ഘകാലമായി തുടരുന്ന ഉയര്‍ന്ന പണപ്പെരുപ്പം കാരണം ആഗോള സാമ്ബത്തിക വളര്‍ച്ച ഈ വര്‍ഷം മന്ദഗതിയിലാകുമെന്നാണ് സാമ്പത്തിക രംഗത്തെ പ്രവചനങ്ങള്‍. 1976നും 1979നും ശേഷം ഇതാദ്യമായാണ് ലോകം ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുന്നത്' -അമീര്‍ പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധപ്രതിസന്ധി മൂലം ഊര്‍ജ, ധാന്യ വിലകളില്‍ വര്‍ധനയുണ്ടായി. ഇത് ആഗോള സാമ്ബത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. യുദ്ധത്തിെന്‍റയും ഇത്യോപ്യ, യമന്‍, സിറിയ തുടങ്ങി ആഭ്യന്തര സംഘട്ടനങ്ങളുടെയും പ്രത്യാഘാതങ്ങള്‍ കടുത്തതാണ്. ദശലക്ഷക്കണക്കിന് ജനങ്ങളാണ് ഇതിനെ തുടര്‍ന്നുണ്ടായ പട്ടിണിയിലും ക്ഷാമത്തിലും ദുരിതമനുഭവിക്കുന്നത്.

സാമ്പത്തിക പരിഹാരമല്ലാത്ത പ്രശ്നങ്ങളും നമുക്ക് മുന്നിലുണ്ട്. യുദ്ധവും ആഭ്യന്തര സംഘട്ടനങ്ങളും അതില്‍പെട്ടതാണ്. ഇതിനുള്ള പരിഹാരം തീര്‍ത്തും രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ മാത്രമേ സാധ്യമാകൂ.

ചൊവ്വാഴ്ച രാവിലെ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കസാഖ്സ്താന്‍ പ്രസിഡന്‍റ് കാസിം ജൊമാര്‍ട്ട് തൊകായേവ്, നമീബിയന്‍ പ്രസിഡന്‍റ് ഹേഗ് ഗെയിന്‍ഗോബ്, ടൊഗോലെസ് റിപ്പബ്ലിക് പ്രസിഡന്‍റ് ഫൗറെ ഇസോസിമ്ന ഗിനാസിങ്ബെ, സിയറ ലിയോണ്‍ പ്രസിഡന്‍റ് ഡോ. ജൂലിയസ് മഅദ ബിയോ, ജോര്‍ജിയന്‍ പ്രസിഡന്‍റ് ഇറക്ലി ഗാരിബാഷ്വിലി തുടങ്ങിയവര്‍ പങ്കെടുത്തു.

ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി, വിവിധ രാജ്യങ്ങളുടെ ഉന്നതതല പ്രതിനിധികള്‍, മുതിര്‍ന്ന വ്യക്തിത്വങ്ങള്‍, ശൈഖുമാര്‍, മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, പാര്‍ലമെേന്‍ററിയന്മാര്‍, ചിന്തകന്മാര്‍, സാമ്പത്തിക വിദഗ്ധര്‍, വ്യാപാര പ്രമുഖര്‍, മാധ്യമ പ്രതിനിധികള്‍, അന്താരാഷ്ട്ര സംഘടന പ്രതിനിധികള്‍ തുടങ്ങിയവരും ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു.
ഫോറം ഇന്ന് സമാപിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News