Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അമീർ കപ്പ് ഫൈനൽ നാളെ,ടിക്കറ്റ് വിൽപന അവസാന ലാപ്പിൽ

October 21, 2021

October 21, 2021

ദോഹ: ഖത്തര്‍ കാത്തിരുന്ന അമീര്‍ കപ്പ് ഫൈനലും അല്‍ തുമാമ സ്റ്റേഡിയത്തിന്റെ കിക്കോഫും ഒന്നിക്കുന്ന വെള്ളിയാഴ്ച. കാണികള്‍ക്കായി ഒരുക്കിയ 40,000 ടിക്കറ്റുകളില്‍ 90 ശതമാനവും വിറ്റുതീര്‍ന്നതായി സംഘാടകര്‍. ഇനിയുള്ള ഒരു ദിനത്തിനുള്ളില്‍ ശേഷിക്കുന്ന ടിക്കറ്റുകളും വിറ്റുതീരുമെന്ന ഉറപ്പിലാണ് സംഘാടകര്‍. കോവിഡിന് ശേഷമുള്ള ഖത്തറിലെ ആവേശ മത്സരത്തിന്  വിസിൽ മുഴങ്ങുന്നതും കാത്തിരിക്കുകയാണ് ഖത്തറിലെ കാൽപന്ത് പ്രേമികൾ.  പോരാട്ടത്തിന് മുന്നോടിയായി അമീര്‍ കപ്പ് ഫൈനലില്‍ മാറ്റുരക്കുന്ന ടീമുകളുടെ പരിശീലകര്‍ മത്സരവേദിയായ അല്‍ തുമാമ സ്റ്റേഡിയം സന്ദര്‍ശിച്ചു. അല്‍ റയ്യാൻ  കോച്ച്‌ മുന്‍ ഫ്രഞ്ച് ലോകചാമ്ബ്യന്‍ ടീം അംഗം കൂടിയായ ലോറന്‍റ് ബ്ലാങ്കും അല്‍ സദ്ദിന്റെ  സൂപ്പര്‍ കോച്ചും 2010 ലോകചാമ്ബ്യന്‍ ടീം അംഗവുമായ സാവി ഹെര്‍ണാണ്ടസുമാണ് ബുധനാഴ്ച മത്സരവേദി സന്ദര്‍ശിച്ചത്. വണ്ടര്‍ ഫുള്‍ സ്റ്റേഡിയം എന്നായിരുന്നു സാവിയുടെ വിശേഷണം. 'കാണികള്‍ക്കും കളിക്കാര്‍ക്കും കോച്ചെന്ന നിലയില്‍ എനിക്കും ഇതൊരു വിസ്മയക്കാഴ്ചയാണ്. ഈ സ്റ്റേഡിയം ഉദ്ഘാടനത്തിന്റെ  ഭാഗമാവുന്നതില്‍ അഭിമാനം. ഖത്തറിെന്‍റ പാരമ്ബര്യവും പൈതൃകവും ഒന്നിക്കുന്നതാണ് ഈ സ്റ്റേഡിയം' -സാവി പറഞ്ഞു.

'ഏറ്റവും മനോഹരം. ലോകകപ്പിനായി ഒരുങ്ങിയ എല്ലാം സ്റ്റേഡിയങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. അതില്‍നിന്നും വേറിട്ട ഒന്നുകൂടിയാണ് തുമാമ' -ലോറന്‍റ് ബ്ലാങ്ക് പ്രതികരിച്ചു.

ഒരു ഖത്തർ റിയാലിന് ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഇന്നത്തെ വിനിമയ നിരക്ക് 20.35,മൊബൈൽ ആപ് 20.42  

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക

 


Latest Related News