Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ അമാൽ മുഹമ്മദിന് രണ്ടാം മെഡൽ നേട്ടം

September 15, 2021

September 15, 2021

ദോഹ :കസാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് രണ്ടാം മെഡൽ. 10 മീറ്റർ റൈഫിളിൽ സ്വർണം നേടിയ അമാൽ  മുഹമ്മദ്‌ തന്നെയാണ് ഇത്തവണയും മെഡലിന് അവകാശിയായത്. 10 മീറ്റർ റണ്ണിങ് ടാർഗറ്റ് മിക്സഡ് ഇവന്റിലാണ് അമാൽ വെങ്കലം നേടിയത്.

വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി നൂറ്റിഅൻപതോളം മികച്ച താരങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ സ്വപ്നസമാനമായ മുന്നേറ്റമാണ് അമാൽ നടത്തിയത്. ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളുമായി അവസാനറൗണ്ടിൽ വീറോടെ പൊരുതിയ അമാൽ ടൈബ്രേക്കറിലൂടെയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഖത്തർ ടീമിലെ മറ്റ് രണ്ട് വനിതാ താരങ്ങളായ ഐഷ അൽ സുവൈദിയും ഷഹ്ദ് അൽ ദർവിഷും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മെഡൽ നേടാൻ കഴിഞ്ഞില്ല. ടീമിനങ്ങൾ നടക്കാൻ ബാക്കി ഉള്ളതിനാൽ ഇനിയും മെഡലുകൾ നേടാമെന്ന പ്രതീക്ഷയിലാണ് ഖത്തർ.

 


Latest Related News