Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഹജ്ജ്,ഉംറ തീർത്ഥാടകർക്കായി സൗജന്യ വാക്‌സിൻ ലഭ്യമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

June 14, 2022

June 14, 2022

ദോഹ ഖത്തറിൽ നിന്നും ഹജ്ജ്,ഉംറ കർമങ്ങൾ നിർവഹിക്കാൻ സൗദിയിലേക്ക് പോകുന്നവർക്കുള്ള എല്ലാ പ്രതിരോധ വാക്സിനുകളും സൗജന്യമായി ലഭിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  28 ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ ലഭ്യമാണ്.

സൗദി ഹജ്ജ് മന്ത്രാലയം ഹജ്ജ്,ഉംറ കർമങ്ങൾക്കായി എത്തുന്നവർക്ക് വാക്സിനേഷൻ ഉൾപെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. കുറഞ്ഞത് രണ്ട രണ്ടു ഡോസ് വാക്‌സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് വിശുദ്ധ കർമങ്ങൾ നിർവഹിക്കാൻ അനുമതിയുള്ളത്.

സൗദിക്ക്  പുറത്ത് നിന്നുള്ള തീർത്ഥാടകർ പുറപ്പെടുന്ന തീയതിക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത സാമ്പിളിന്റെ നെഗറ്റീവ് കൊറോണ വൈറസ് പരിശോധനാ ഫലമാണ് സമർപ്പിക്കേണ്ടത്.

ചില പകർച്ചവ്യാധികൾ തടയുന്നതിന് ഹജ്ജിന് മുമ്പ് (യാത്രയ്ക്ക് 10 ദിവസമോ അതിൽ കൂടുതലോ) വാക്സിനേഷൻ എടുത്തിരിക്കണമെന്നും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം  ഓർമിപ്പിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News