Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ സ്‌കൂൾ തുറക്കുന്നത് കോവിഡ് ജാഗ്രതയോടെ,വിദ്യാർത്ഥികളും സ്‌കൂൾ ജീവനക്കാരും ആന്റിജൻ പരിശോധന നടത്തണമെന്ന് നിർദേശം

August 11, 2022

August 11, 2022

ദോഹ : കോവിഡിനെ പ്രതിരോധിക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ ഖത്തറിൽ പുതിയ അധ്യയന വർഷത്തിനായി സ്‌കൂൾ തുറക്കുന്നത് തികഞ്ഞ ജാഗ്രതയോടെ.സ്‌കൂൾ പ്രവേശത്തിന് 48 മണിക്കൂർ മുമ്പ് മുഴുവൻ വിദ്യാർത്ഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും ആന്റിജൻ പരിശോധന നടത്തിയിരിക്കണമെന്ന് വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു.

ആന്റിജൻ കിറ്റ് ഉപയോഗിച്ച് വീടുകളിലോ അംഗീകൃത ലാബുകളിലോ പരിശോധന നടത്താവുന്നതാണ്.എല്ലാ ആഴ്ചകളിലും പരിശോധന നടത്തുന്നതിന് പകരം അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു തവണ മാത്രം മതിയാവും.

സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിന്, നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കിയിരിക്കണം.ഫലം പോസിറ്റീവ് ആണെങ്കിൽ  അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം.

കൗൺസിൽ തീരുമാനമനുസരിച്ച്, സ്‌കൂളിലെ എല്ലാ അധ്യാപക,അധ്യാപകേതര ജീവനക്കാരും വിദ്യാർത്ഥികളും മാസ്‌ക് ധരിക്കേണ്ടതാണ്.

സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളും ജീവനക്കാരും ഇഹ്തിറാസ് ആപ്പിൽ പച്ച അടയാളം കാണിക്കേണ്ടതാണ്.

ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾ ഈ മാസം 16ന് ചൊവ്വാഴ്ച തുറക്കും.ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഖത്തറിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളും 16 ന് തന്നെ തുറക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News