Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
'നീ സ്വർഗത്തിൽ നിന്നാണോ?' ആലിയാ ഭട്ടിന്റെ ഖത്തറിൽ നിന്നുള്ള ഫോട്ടോ പങ്കവെച്ച് ആരാധകരും അമ്മായിയമ്മയും

May 10, 2022

May 10, 2022

ദോഹ : ദോഹ കൺവൻഷൻ സെന്ററിൽ ഇന്നലെ നടന്ന വാച്ചസ് ആൻഡ് ജ്വല്ലറി പ്രദർശനത്തിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുത്ത പ്രശസ്ത ബോളിവുഡ് താരം ആലിയാ ഭട്ട്  ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ആരധകർക്കിടയിൽ ചർച്ചയാകുന്നു.ഖത്തർ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ഉന്നതരും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ കേപ്പ് സ്ലീവ് വെള്ള സ്യൂട്ട് ധരിച്ചുകൊണ്ടാണ് ആലിയാ ഭട്ട് എത്തിയത്. ഈ ചിത്രമാണ് അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ആരാധകർക്കായി പങ്കുവെച്ചത്. പരിപാടിക്കിടയിലെ വിരുന്നിൽ നിന്നുള്ള പോഹയുടെയും ഫ്രഞ്ച് ഫ്രെയ്‌സിന്റെയും ചിത്രങ്ങളും അവർ പങ്കുവെച്ചിരുന്നു.

'നീ എത്ര സുന്ദരിയായിരിക്കുന്നു എന്നായിരുന്നു' ഭർത്താവ് രൺബീർ സിംഗിന്റെ അമ്മയും ഋഷികപൂറിന്റെ ഭാര്യയുമായ നീതു കപൂർ ഫോട്ടോയ്ക്ക് താഴെ കുറിച്ചത്.'ലവ്ലി ആൻഡ് യുമ്മി'എന്ന അഭിനന്ദന വാക്കുമായി അമ്മ സോണി റസ്ദാനും കമ്മന്റുമായി എത്തി.

കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ഒരു ചടങ്ങിൽ ഇക്കഴിഞ്ഞ ഏപ്രിൽ 14 നാണ് ആലിയാ ഭട്ട് കാമുകൻ രൺബീർ കപൂറിന്റെ വധുവായത്.

ആലിയ പങ്കുവെച്ച ചിത്രത്തിന് താഴെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.

'നീ എത്ര സുന്ദരിയായിരിക്കുന്നു' എന്നായിരുന്നു ഒരു ആരാധകന്റെ കമ്മന്റ്.

'സ്വർഗത്തിൽ നിന്നാണോ..?കാരണം ഈ ലോകത്ത് നിന്നെക്കാൾ സുന്ദരമായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല...ഞാൻ എന്നും നിന്റെ ആരാധകനായിരിക്കും..' മറ്റൊരു ആരാധകൻ പ്രതികരിച്ചു.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഇന്നലെ ആരംഭിച്ച ദോഹ ജ്വല്ലറി ആൻഡ്  വാച്ചസ് പ്രദർശനത്തിന്റെ ഇത്തവണത്തെ ബ്രാൻഡ് അംബാസിഡറായാണ് ആലിയ ഭട്ട് ദോഹയിൽ എത്തിയത്. ഖത്തർ ജനതയുടെ ഹൃദ്യമായ പെരുമാറ്റത്തിന് പുറമെ ലാളിത്യവും ഐശ്വര്യവും കാരണം ഇതെന്റെ വീടായി തന്നെയാണ് അനുഭവപ്പെടുന്നതെന്ന ഉത്ഘാടന ചടങ്ങിലെ ആലിയയുടെ പരാമർശം നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News