Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിലെ അൽ തദമൻ ഇന്റർസെക്ഷൻ അടിപ്പാത ഗതാഗതത്തിനായി തുറന്നു

February 12, 2022

February 12, 2022

ദോഹ : ഡി റിംഗ് റോഡിലെ അൽ തദമൻ ഇന്റർസെക്ഷൻ  അടിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാൽ ആണ് പാതയുടെ നിർമാണം പൂർത്തിയാക്കിയത്. നുഐജ, അൽ ഹിലാൽ ഓൾഡ് എയർപോർട്ട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പുതിയ പാത ഏറെ ഗുണം ചെയ്യും. ദോഹയേയും ഡി റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാത വഴി 70 ശതമാനത്തോളം യാത്രാ സമയം ലാഭിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഫെരീജ് അൽ അലി, നുഐജ, ലുലു തുടങ്ങിയ ഇന്റർസെക്ഷനുമായി ബന്ധപ്പെടുത്തിയാണ് പുതിയ ഇന്റർസെക്ഷൻ നിർമിച്ചിരിക്കുന്നത്. ഇരുവശത്തേക്കും നാല് വരികൾ ഉള്ളതിനാൽ മണിക്കൂറിൽ പതിനാറായിരത്തോളം വാഹനങ്ങൾക്ക് ഈ വഴി സഞ്ചരിക്കാനാകും.  മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് 3.5 കിലോമീറ്റർ നീളമുള്ള പ്രത്യേക സംവിധാനവും അഷ്‌ഗാൽ നിർമിച്ചിട്ടുണ്ട്. ഖത്തറിൽ തന്നെ നിർമിച്ച വസ്തുക്കളാണ് റോഡ് നിർമ്മാണത്തിന് കൂടുതലായും ഉപയോഗിച്ചതെന്ന് അഷ്‌ഗാലിലെ എഞ്ചിനീയറായ യൂസുഫ് അൽ എമദി അറിയിച്ചു.


Latest Related News