Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അൽ മറായി പാലുല്പന്നങ്ങൾ ഖത്തർ വിപണിയിലേക്ക്,നിരവധി തൊഴിലവസരങ്ങൾ  

February 27, 2021

February 27, 2021

ദോഹ: സൗദിയിലെ പ്രമുഖ  ക്ഷീരോൽപ്പാദന കമ്പനിയായ അൽ മറായ് ഖത്തർ വിപണിയിൽ തിരിച്ചുവരാൻ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അൽ മറായ് പരസ്യം പുറത്തിറക്കി.

സെയിൽസ്മാൻ, ഡ്രൈവർ, സൂപ്പർവൈസർ, മെർച്ചൻഡൈസർ തുടങ്ങിയ പതിനൊന്ന് തസ്തികകളിലേക്കാണ് കമ്പനി അപേക്ഷകൾ ക്ഷണിക്കുന്നത്.

ഉപരോധത്തിന് മുമ്പ് ഖത്തറിലെ ജനങ്ങൾ പാലിനും പാലുല്പന്നങ്ങൾക്കും പ്രധാനമായും അൽ  മറായിയെയാണ് ആശ്രയിച്ചിരുന്നത്.
2017 ജൂണിൽ ഖത്തറിനെതിരെ അയൽ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അബു സംറ അതിർത്തി അടച്ചതിനെത്തുടർന്ന് അൽ മറായ് ഉത്പന്നങ്ങൾ ഖത്തറിലെ ഷെൽഫുകളിൽ  നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.ഇതേതുടർന്ന് കോടികളുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.
 ക്ഷീരോല്പന്നങ്ങൾക്ക് രാജ്യത്ത് ക്ഷാമം നേരിടാതിരിക്കാൻ പ്രാദേശികമായി തുടങ്ങിയ ബലദന കമ്പനി അസൂയാർഹമായ വളർച്ചയാണ് ഈ കാലയളവിൽ നേടിയത്.ബലദ്നയുടെ വിജയം ഉപരോധത്തിനെതിരെയുള്ള ഖത്തർ ജനതയുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായാണ് അറിയപ്പെട്ടത്. പാലുത്പാദനത്തിൽ ഇന്ന് രാജ്യം നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിച്ചതിനു പുറമെ ബലദന ഉത്പാദനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക്  കയറ്റുമതി ചെയ്യുന്നുമുണ്ട്.ഈ പശ്ചാത്തലത്തിലാണ് ഖത്തറിൽ രണ്ടാം വരവിനായി അൽ മറായ് തയാറെടുക്കുന്നത്.

അൽ ഉല കരാറിന് ഉപരോധം പിൻവലിച്ച്  അനുരഞ്ജന കരാർ  നിലവിൽ വന്നതോടെയാണ് കമ്പനിക്ക് ഖത്തറിൽ വീണ്ടും ഓപ്പറേഷൻ തുടങ്ങാൻ വഴിയൊരുങ്ങിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News