Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അമീർ കപ്പ് അൽ ദുഹൈലിന്, ഗറാഫയെ തകർത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്

March 19, 2022

March 19, 2022

ദോഹ : അമീർ കപ്പിന്റെ അൻപതാം പതിപ്പിൽ അൽ ദുഹൈൽ ജേതാക്കൾ. കലാശപ്പോരിൽ അൽ ഗറാഫയെ തീർത്തും നിഷ്പ്രഭരാക്കിയാണ് 'റെഡ് നൈറ്റ്സ്' എന്ന ഓമനപ്പേരിലറിയപെടുന അൽ ദുഹൈൽ,  കിരീടം നേടിയത്. എതിരാളികളുടെ വലയിൽ അഞ്ചുവട്ടം പന്തെത്തിച്ച ടീം, ഒരു ഗോൾ മാത്രമാണ് തിരികെ വാങ്ങിയത്. ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനിയിയാണ് വിജയികൾക്ക് ട്രോഫി നൽകിയത്. 

75 ശതമാനം കാണികൾക്കായിരുന്നു ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പ്രവേശനാനുമതി ഉണ്ടായിരുന്നത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ എഡ്മിൽസണിലൂടെ മുന്നിലെത്തിയ അൽ ദുഹൈൽ, ഒലൂങ്കയിലൂടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ഖത്തർ ദേശീയ താരം അൽ മൊയീസ് അലിയും ഗോൾപട്ടികയിൽ ഇടംപിടിച്ചതോടെ മത്സരം പൂർണമായും ദുഹൈലിന്റെ വരുതിയിലായി. അഹ്മദ് അലാദീനിലൂടെ ഗറാഫ ഒരു ഗോൾ മടക്കിയെങ്കിലും, സാസ്സിയുടെയും മുസ്തഫയുടെയും ഗോളുകളിലൂടെ അൽ ദുഹൈൽ വിജയം അരക്കിട്ടുറപ്പിച്ചു. ഈ സീസണോടെ ടീം വിടുന്ന പരിശീലകൻ ലൂയിസ് കാസ്ട്രോയ്ക്ക് സ്വപ്നസമാനമായ യാത്രയയപ്പ് നൽകാനും ഇതോടെ അൽ ദുഹൈലിന് കഴിഞ്ഞു.


Latest Related News