Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ പൊതുഗതാഗതം കൂടുതൽ നൂതനമാവുന്നു,അൽ റയ്യാൻ ബസ് ഡിപ്പോ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി

May 28, 2022

May 28, 2022

ദോഹ: ഖത്തറിലെ പൊതു ഗതാഗത രംഗത്ത് കൂടുതൽ വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതുതായി നിർമിച്ച നാല് ബസ് ഡിപ്പോകളില്‍ അല്‍ റയ്യാന്‍ ബസ് ഡിപ്പോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.പെട്രോളിയം ഇന്ധനത്തില്‍നിന്നും വൈദ്യുതോര്‍ജത്തിലേക്ക് രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെ പരിവര്‍ത്തിപ്പിക്കുന്ന തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമാണിത്.

ഖത്തറിലെ നഗര മേഖലകളെയെല്ലാം ബന്ധിപ്പിക്കുന്നതും ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയുമായി ബന്ധിപ്പിക്കുന്നതുമാണ് പുതിയ ബസ് ഡിപ്പോകളും അവക്ക് കീഴിലെ ബസ് സര്‍വിസുകളും.

റയ്യാന് പുറമെ, ലുസൈല്‍, അല്‍ വക്റ, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് മറ്റു ബസ് ഡിപ്പോകള്‍. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇവ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റയ്യാന്‍ ഡിപ്പോയുടെ പരീക്ഷ പ്രവര്‍ത്തനങ്ങളോടൊപ്പം ഇലക്‌ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടവും ചാര്‍ജിങ് സംവിധാനവും പ്രവര്‍ത്തിപ്പിക്കും.

ഇലക്‌ട്രിക് ചാര്‍ജിങ് സിസ്റ്റത്തിന്‍റെ കണ്ടക്‌ട് സ്ട്രെസ് ടെസ്റ്റും നടത്തും.അല്‍ റയ്യാന്‍ ബസ് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ ഗറാഫ, വെസ്റ്റ് ബേ, ലുസൈല്‍ സിറ്റി, ദോഹയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും സര്‍വിസ് നടത്തുക.

വര്‍ക്കിങ് സോണ്‍, ലിവിങ് സോണ്‍ എന്നീ പ്രധാന ഭാഗങ്ങളാണ് റയ്യാന്‍ ഡിപ്പോക്കുള്ളത്. വര്‍ക്കിങ് സോണില്‍ 380 ബസ് പാര്‍ക്കിങ് സ്പോട്ടുകളും 190നടുത്ത് ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുമുണ്ടാകും. കൂടാതെ അറ്റകുറ്റപ്പണിക്കായുള്ള വര്‍ക് ഷോപ്പും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സര്‍വിസ് ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി ദിനംപ്രതി ബസുകള്‍ സാങ്കേതിക പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.

ഡിപ്പോയിലെ ജീവനക്കാര്‍ക്കായി 28,280 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ റസിഡന്‍ഷ്യല്‍ യൂനിറ്റുള്‍പ്പെടെയുള്ളതാണ് ലിവിങ് സോണ്‍. 1400 ജീവനക്കാര്‍ക്ക് താമസസൗകര്യം ഇവിടെ സജ്ജമാക്കും. കൂടാതെ ജീവനക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും സേവനങ്ങളും ഈ സോണിലുണ്ടാകും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News