Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിന് നന്ദി,അഫ്ഗാനിലെ ഒഴിപ്പിക്കലിന് നന്ദി അറിയിച്ച് മലാല യുസുഫ് സായ്

August 26, 2021

August 26, 2021

ദോഹ : അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളിൽ ഖത്തർ ഇടപെട്ട രീതിയെ മുക്തകണ്ഠം പ്രശംസിച്ച് നോബൽ സമ്മാനജേതാവ് മലാല യൂസുഫ്സായ്. ട്വിറ്ററിലൂടെയാണ് മലാല ഖത്തറിന് നന്ദി അറിയിച്ചത്.

"സ്ത്രീകൾ, വിദ്യാർത്ഥികൾ, പത്രപ്രവർത്തകർ തുടങ്ങി, ഓരോ വിഭാഗത്തിനും അഫ്ഗാനിൽ നിന്നും രക്ഷപെടാൻ ഖത്തർ നൽകിയ സഹായം വളരെ വലുതാണ്. അഭയാർത്ഥികൾക്ക് സുരക്ഷിതമായി രാജ്യം വിടാനുള്ള സാഹചര്യം ഒരുക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു",  മലാല ട്വിറ്ററിൽ കുറിച്ചു. അഫ്ഗാനിലെ താലിബാൻ ഭരണത്തിൽ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് മുൻപും മലാല രംഗത്തുവന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News