Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പ്രത്യേക ജേഴ്‌സി ഏറ്റുവാങ്ങി ഖത്തർ പ്രധാനമന്ത്രി, ഫിഫ കോൺഗ്രസിന് പ്രൗഢോജ്വല തുടക്കം

March 31, 2022

March 31, 2022

ദോഹ : ലോകകപ്പ് ഫുട്‍ബോളിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, 210 അംഗരാജ്യങ്ങളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫിഫ ഫുട്‍ബോൾ കോൺഗ്രസിന് ദോഹയിൽ തുടക്കമായി. സമ്മേളനത്തിന്റെ 72ആം പതിപ്പാണ് ദോഹയിൽ അരങ്ങേറുന്നത്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽ താനിക്ക്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രത്യേക ജേഴ്‌സി സമ്മാനിച്ചു. 

ലോകകപ്പിന് ഖത്തർ വേദിയാവുന്ന വർഷത്തെ സൂചിപ്പിക്കാൻ, 22 എന്ന അക്കമുള്ള ജേഴ്‌സിയാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ആഗോള ടൂറിസഭൂപടത്തിൽ, ഖത്തറിനെ പ്രതിഷ്ഠിക്കാൻ പോവുന്ന ലോകകപ്പാണ് നടക്കാനിരിക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഖത്തർ സമയം നാളെ വൈകീട്ട് 7 മണിക്കാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടക്കുന്നത്. ഫിഫ കോൺഗ്രസിന് വേദിയാവുന്ന ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ തന്നെയാണ് നറുക്കെടുപ്പിനും വേദിയൊരുക്കുക.


Latest Related News