Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ എയർവെയ്‌സ് ആകാശലോകത്തെ ഒന്നാമനായത് ഇങ്ങനെ,ലോകത്തെ ഏറ്റവും മികച്ച 20 വിമാനക്കമ്പനികളിൽ ഇന്ത്യയുടെ വിസ്താര എയർലൈൻസും

September 26, 2022

September 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി  ഇത്തവണയും ഖത്തർ എയർവെയ്‌സ് തന്നെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും ഗുണനിലവാരമുള്ള വിമാനക്കമ്പനിയെന്ന സൽപേര് വിസ്താര എയർലൈൻ സ്വന്തമാക്കി.ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയർലൈനും 'മികച്ച എയർലൈൻ സ്റ്റാഫ് സർവീസും'എന്ന പദവിയാണ് വിസ്താരയെ തേടിയെത്തിയത്.

ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എയർലൈൻസ് എന്ന പ്രത്യേകത ഖത്തർ എയർവെയ്‌സിനെ തുണച്ചപ്പോൾ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് എയർലൈൻസ് എന്ന വിശേഷണമാണ് സിംഗപ്പൂർ എയർലൈൻസിന് മികവായത്.അതേസമയം,ഏറ്റവും മികച്ച ഇക്കോണമി ക്ലാസ് എന്ന വിശേഷണം എമിറേറ്റ്സിന് പട്ടികയിൽ ഇടം നൽകി.

രണ്ട് വർഷത്തെ വെർച്വൽ പുരസ്‌കാര ദാന ചടങ്ങുകൾക്ക് ശേഷം,ലണ്ടനിലെ സൺഡേ ലാങ്ഹാം ഹോട്ടലിലാണ്  കഴിഞ്ഞ ദിവസം 2022 ലെ  വേൾഡ് എയർലൈൻ അവാർഡ് ദാന ചടങ്ങു നടന്നത്.

ഖത്തർ എയർവേയ്‌സും സിംഗപ്പൂർ എയർലൈൻസും ഒൻപത് അവാർഡുകൾ വീതമാണ് നേടിയത്.ആറ് അവാർഡുകൾ നേടിയ ഡെൽറ്റ എയർലൈൻസ് ആണ് വടക്കേ അമേരിക്കയിലെ ആകാശരാജാവ്.

യൂറോപ്പിലെ ഏറ്റവും മികച്ച എയർലൈൻ എന്ന അപൂർവ ബഹുമതിക്കൊപ്പം നാല് അവാർഡുകൾ നേടിയാണ് ടർക്കിഷ് എയർലൈൻസ് യൂറോപ്പിൽ  ആധിപത്യം പുലർത്തിയത്.

ഖത്തർ എയർവെയ്‌സിന് തൊട്ടുപിന്നിൽ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടികയിൽ സിംഗപ്പൂർ എയർലൈൻസ് രണ്ടാം സ്ഥാനവും എമിറേറ്റ്സ് മൂന്നാം സ്ഥാനവും എഎൻഎ ഓൾ നിപ്പോൺ എയർവേയ്സ് നാലാമതും ക്വാണ്ടാസ് എയർവേയ്സ് അഞ്ചാം സ്ഥാനവും നേടി.ജപ്പാൻ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ്, എയർ ഫ്രാൻസ്, കൊറിയൻ എയർ, സ്വിസ് ഇന്റർ എയർലൈൻസ് എന്നിവയാണ് അടുത്ത അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയത്.

പ്രവർത്തന നിലവാരം, ഉപഭോക്തൃ റേറ്റിംഗ് തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ നിർണയിച്ചത്.2021 സെപ്റ്റംബറിനും 2022 ഓഗസ്റ്റിനും ഇടയിൽ 100 ലധികം രാജ്യങ്ങളിലെ 14 ദശലക്ഷം ഉപഭോക്തൃ സർവേകളെ അടിസ്ഥാനമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്.

-ലോകത്തിലെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് എയർലൈൻ: സിംഗപ്പൂർ എയർലൈൻസ്

-ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എയർലൈൻ: ഖത്തർ എയർവേസ് 

-ലോകത്തിലെ ഏറ്റവും മികച്ച പ്രീമിയം ഇക്കണോമി ക്ലാസ് എയർലൈൻ: വിർജിൻ അറ്റ്ലാന്റിക് 

-ലോകത്തിലെ ഏറ്റവും മികച്ച ഇക്കണോമി ക്ലാസ് എയർലൈൻ: എമിറേറ്റ്സ്

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News