Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ലോകകപ്പ് ടിക്കറ്റിന് ഇതുവരെ അപേക്ഷിച്ചത് 1.7 കോടി പേർ, ഇന്ത്യ ആറാമത്

February 09, 2022

February 09, 2022

ദോഹ : ഖത്തർ ആതിഥ്യമരുളുന്ന 2022 ഫുട്ബോൾ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ആദ്യഘട്ടത്തിൽ ഒരു കോടി എഴുപത് ലക്ഷം ആളുകൾ അപേക്ഷിച്ചതായി ഫിഫ വ്യക്തമാക്കി. ഖത്തറിൽ നിന്നാണ് ഏറ്റവുമധികം ആളുകൾ ടിക്കറ്റിന് അപേക്ഷ സമർപ്പിച്ചത്.

ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീന ആണ് കണക്കിൽ രണ്ടാമത്. ഇന്ത്യ ലിസ്റ്റിൽ ആറാം സ്ഥാനം നേടിയപ്പോൾ, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സിക്കോ, സൗദി അറേബ്യ, യു. എ. ഇ എന്നീ രാജ്യങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉണ്ട്. ജനുവരി 19 നാണ് ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടം ആരംഭിച്ചത്.  ഫൈനൽ മത്സരം കാണാനാണ് ഏറ്റവുമധികം അപേക്ഷകൾ ലഭിച്ചത്. പതിനെട്ട് ലക്ഷം പേരാണ് കലാശക്കളിയുടെ ടിക്കറ്റിനായി രംഗത്തെത്തിയത്. മാർച്ച്‌ എട്ടിന് നടക്കുന്ന നറുക്കെടുപ്പിലാണ് ടിക്കറ്റ് വിജയികളെ ഫിഫ കണ്ടെത്തുക. ഇവരെ മെയിൽ വഴി ഫിഫ ബന്ധപ്പെടും. ഇതിന് ശേഷമാണ് പണമടക്കേണ്ടത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News