Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതം കീഴടക്കി ഖത്തറിലെ 13 സ്‌കൂൾ വിദ്യാർഥികൾ,സംഘത്തിൽ പതിനഞ്ചുകാരനും

June 23, 2022

June 23, 2022

ദോഹ : ഖത്തർ ഫൗണ്ടേഷന് കീഴിലെ സ്കൂളുകളിൽ നിന്നുള്ള 13 വിദ്യാർത്ഥികൾ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോ കീഴടക്കി മടങ്ങി.ഖത്തർ സ്വദേശിയായ 15 കാരൻ അലി മുബാറക് ആണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.

ഖത്തർ ഫൗണ്ടേഷന്റെ (ക്യുഎഫ്) പ്രീ-യൂണിവേഴ്‌സിറ്റി എജ്യുക്കേഷനു കീഴിലുള്ള ഖത്തർ അക്കാദമി അൽ വക്ര (ക്യുഎഡബ്ല്യു), ഖത്തർ അക്കാദമി ദോഹ (ക്യുഎഡി) എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അപൂർവനേട്ടം സ്വന്തമാക്കിയത്.

ഈ മാസം ആദ്യമാണ്  ടാൻസാനിയയിലെ കിളിമഞ്ചാരോ കീഴടക്കാൻ വിദ്യാർഥികൾ ഖത്തറിൽ നിന്നും യാത്ര തിരിച്ചത്.

ക്ലാസ് മുറിക്കുള്ള പഠനം  വിദ്യാർത്ഥികളെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കുന്നതിൽ പ്രധാനമാണെന്ന് സംഘത്തിന് നേതൃത്വം നൽകിയ വക്ര ഖത്തർ അക്കാദമി  അധ്യാപകനായ അബ്ദുറഹ്മാൻ ഹൻഡൂലെ പറഞ്ഞു. സ്വന്തം നിലയിൽ നിരവധി തവണ പർവതാരോഹണം നടത്തിയ അനുഭവവുമായാണ് അബ്ദുറഹ്മാൻ ഹൻഡൂലെ വിദ്യാർത്ഥികളുമായി കിളിമഞ്ചാരോവിലേക്ക് തിരിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News