Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹയിലെ പഴയവിമാനത്താവളം വീണ്ടും സജീവമാക്കുന്നു,സെപ്റ്റംബർ 15 മുതൽ 13 വിമാനക്കമ്പനികൾ സർവീസ് നടത്തും

September 13, 2022

September 13, 2022

ദോഹ : 2022 സെപ്റ്റംബർ 15 മുതൽ ഡിസംബർ 30 വരെ, പതിമൂന്ന് പ്രമുഖ വിമാനക്കമ്പനികൾ ദോഹയിലെ ആദ്യവിമാനത്താവളമായ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്നായിരിക്കും സർവീസുകൾ നടത്തുകയെന്ന് അധികൃതർ അറിയിച്ചു.ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം താഴെപറയുന്ന എയർലൈൻസുകളാണ് രണ്ടാമത്തെ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുക :

1. എയർ അറേബ്യ
2. എയർ കെയ്റോ
3. ബദർ എയർലൈൻസ്
4. എത്യോപ്യൻ എയർലൈൻസ്
5. എത്തിഹാദ് എയർവേസ്
6. ഫ്ലൈ ദുബായ്
7. ഹിമാലയ എയർലൈൻസ്
8. ജസീറ എയർവേസ്
9. നേപ്പാൾ എയർലൈൻസ്
10. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
11. പെഗാസസ് എയർലൈൻസ്
12. സലാം എയർ
13. ടാർകോ ഏവിയേഷൻ

ഡിപ്പാർച്ചർ, അറൈവൽ ടെർമിനലുകളിൽ ആവശ്യമായ കാർ പാർക്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.അതേസമയം, പാർക്കിംഗ് നിരക്കുകൾ ബാധകമായിരിക്കും.ആദ്യത്തെ അഞ്ച് മണിക്കൂർ വരെ മണിക്കൂറിന് 10 റിയാലായിരിക്കും പാർക്കിങ് നിരക്ക്.

 

ആദ്യത്തെ അഞ്ച് മണിക്കൂറിന് ശേഷം ഓരോ അധിക മണിക്കൂറിനും 5 റിയാൽ വീതം അടക്കണം.(24 മണിക്കൂർ വരെ) 24 മണിക്കൂർ പാർക്കിങ്ങിന് 145 റിയാലാണ് നിരക്ക്.

ഇതിനുപുറമെ, പ്രാർത്ഥന മുറികൾ, അതിവേഗ വൈഫൈ, ഉരീദു, വോഡഫോൺ കിയോസ്‌ക്കുകൾ, എടിഎമ്മുകൾ, ഫോറിൻ എക്‌സ്‌ചേഞ്ച് സേവനങ്ങൾ എന്നിവയും വിമാനത്താവളത്തിൽ ലഭ്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളും ലഭ്യമാണ്.

ഓൾഡ് എയർപോർട്ട് ഏരിയയിൽ ഡി-റിംഗ് റോഡിന്റെയും അൽ മതാർ സ്ട്രീറ്റിന്റെയും ജംഗ്ഷനിലാണ് ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ടെർമിനൽ സ്ഥിതിചെയ്യുന്നത്.സിറ്റി സെന്ററിൽ നിന്ന് 15 മിനുട്ടിൽ ഇവിടെ എത്തിച്ചേരാനാകും. ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ നിന്ന് 30 മിനുട്ടാണ് ഈ പഴയ വിമാനത്താവളത്തിലേക്കുള്ള ദൂരം.

അതേസമയം,മലയാളികൾ ഉൾപെടെ ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന എല്ലാ വിമാനക്കമ്പനികളും ഇക്കാലയളവിൽ  ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തന്നെയായിരിക്കും സർവീസ് നടത്തുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News