Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ കളിയാവേശം കത്തിക്കയറാൻ ഇനി നൂറ് ദിനം,മാളുകളിൽ ഇന്ന് മത്സരങ്ങൾക്ക് തുടക്കം

August 11, 2022

August 11, 2022

ദോഹ : ഫിഫ ലോകകപ്പിന് ഇനി 100 ദിവസങ്ങൾ. രാജ്യത്തെ പ്രമുഖ മൂന്ന് പ്രധാന മാളുകൾ ഇന്ന് മുതൽ സജീവമാകും.ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വെൻഡോം, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവുന്നവർക്ക് .അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കാൻ അവസരമുണ്ടാകും.ഈ മാസം 13 വരെ ഉച്ചക്ക് 12 മുതൽ രാത്രി 10 വരെയാണ് കൗണ്ട്ഡൗൺ പരിപാടികൾ നടക്കുക.

ഫുട്ബോളുമായി ബന്ധപ്പെട്ട മത്സരങ്ങൾ, ഇ-ഗെയിമുകൾ,വിവിധ പ്രദർശനങ്ങൾ എന്നിവയാണ് മാളുകളിൽ നടക്കുക.

പ്ലേസ് വെൻഡോം : ഓഗസ്റ്റ് 11-13
സമയം - ഉച്ചക്ക് 12 മുതൽ രാത്രി 10 വരെ.

ദോഹ ഫെസ്റ്റിവൽ സിറ്റി : ഓഗസ്റ്റ് 11-13
സമയം - ഉച്ചക്ക് 1 മുതൽ രാത്രി 10 വരെ

മാൾ ഓഫ് ഖത്തർ :  ഓഗസ്റ്റ് 12-13
സമയം - ഉച്ചക്ക് 12 മുതൽ രാത്രി 10 വരെ


അതേസമയം,ഖത്തർ ലോകകപ്പിന്റെ ഉത്ഘാടന മത്സരം നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് നടത്താൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ട് ഉണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News