Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |

Home / Job View

ഖത്തർ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവുകൾ, ഉടൻ അപേക്ഷിക്കാം

25-03-2024

ഖത്തർ ഇന്ത്യൻ എംബസിയിലേക്ക് ലോക്കൽ ക്ലാർക്ക് സ്ഥിരം - താത്കാലികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത:

- അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം

- കമ്പ്യൂട്ടറും എംഎസ് ഓഫീസും ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം

- ഇംഗ്ലീഷ്, അറബിക്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യണം 

- പ്രായം : 29.02.2024 പ്രകാരം 21-45 വയസ്സിന് ഇടയിലായിരിക്കണം

- പ്രശസ്ത സ്ഥാപനത്തിലോ ഓഫീസിലോ ക്ലാർക്കായി കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്

- ഉദ്യോഗാർത്ഥികൾക്ക് മറ്റ് യോഗ്യതകളോ സർട്ടിഫിക്കറ്റുകളോ ഉണ്ടെങ്കിൽ ബയോഡാറ്റയോടൊപ്പം സമർപ്പിക്കാം

- എല്ലാ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 5,550 ഖത്തർ റിയാൽ ശമ്പളം ഉണ്ടാകും

- ഖത്തർ ഐഡി നിർബന്ധമാണ്

താൽപ്പര്യമുള്ളവർക്ക് 2024 ഏപ്രിൽ 7-നകം താഴെയുള്ള ലിങ്കിൽ ഫോം പൂരിപ്പിച്ച് അപേക്ഷസമർപ്പിക്കാം. 

 

ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSc7JpnZcqFGg2S_oVCUgz0KP22HTFL5ndsIhJuDuCVZ0AodwQ/viewform?fbclid=IwAR3Z5yPLi9visdNjjzVZUNyHXFIG1j7Fo9JOt-ai5ZyIhEBcse-CKBJ7vtM

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F