Breaking News
വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ | സൗദിയിലെ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ നിരവധി പുതിയ സേവനങ്ങൾ ആരംഭിച്ചു  | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു | ആരാധകരിൽ ആവേശമുണർത്തി ടർബോ ജോസും സംഘവും ദോഹയിൽ,മൽകാ റൂഹി ചികിത്സാ ഫണ്ടിലേക്കുള്ള തുക മമ്മൂട്ടി കൈമാറി  | യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി |
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന്

May 04, 2024

news_malayalam_local_association_news_updates

May 04, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ ചാവക്കാട് പ്രവാസി അസോസിയേഷന്‍ (സി പി എ) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗ് സീസണ്‍ സെക്കന്റ് ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനവും ട്രോഫി പുറത്തിറക്കലും നടത്തി. ട്രോഫി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാനും, ജേഴ്‌സി ഐ സി സി മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജനും പ്രകാശനം ചെയ്തു. കാലിക്കറ്റ് നോട്ട്ബുക്ക് റസ്‌റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജേഴ്‌സി പ്രകാശനവും ട്രോഫി പുറത്തിറക്കലും നടന്നത്.  

മെയ് 6 മുതല്‍ 10 വരെയാണ് മത്സരം. ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തുന്ന മത്സരത്തിൽ 12 ടീമുകള്‍ പങ്കെടുക്കും. മെയ് 10നാണ് ഫൈനൽ മാച്ച്. ഓരോ ദിവസം 4 മാച്ചുകളും, ഫൈനൽ ദിവസം 3 മത്സരങ്ങളുമാണ് നടക്കുക. ടൂർണമെന്റിൽ വിജയികളാകുന്ന ടീമിന് ട്രോഫിയും 10,001 ഖത്തർ റിയാലും, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 6006 ഖത്തർ റിയാലും സമ്മാനമായി നൽകും. കൂടാതെ, മാൻ ഓഫ് ദി മാച്ച് സമ്മാനവും ഉണ്ടായിരിക്കും. ഫൈനൽ ദിവസം, സ്ത്രീകൾക്കും കുട്ടികൾക്കും സ്വീറ്റ്‌സ് ആൻഡ് ഡിസേർട്ട് മത്സരവും സംഘടിപ്പിക്കും. 

എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച ഖത്തറിലെ മലയാളി ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി ടൂർണമെന്റിൽ നിന്നുള്ള തുകയുടെ 20 ശതമാനം സംഭാവന ചെയ്യും. കൂടാതെ, മാച്ചിൽ നേടുന്ന ഓരോ സിക്സിനും, ഫോറിനും പ്രസ്തുത തുക നിശ്ചയിച്ച്‌, ആ തുക ചികിത്സാ സഹായത്തിനായി ഖത്തര്‍ ചാരിറ്റിക്ക് സംഭാവന നൽകും. കളിയിലെ ക്യാച്ചുകൾക്കും വിക്കറ്റുകൾക്കും വിവിധ സ്ഥാപനങ്ങള്‍ സഹായത്തുക പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ സീനിയർ വൈസ് പ്രസിഡന്റ് നിഷാം ഇസ്മായില്‍ എന്‍ ടി, ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത്, ജനറല്‍ സെക്രട്ടറി ഷെറിന്‍ പരപ്പില്‍, ട്രഷറര്‍ രഞ്ജിത്, സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഷാഫി, ടൈറ്റില്‍ സ്‌പോണ്‍സര്‍ സുഹൈര്‍, അഡൈ്വസറി ബോർഡ് മെമ്പർ ഷെജി വലിയകത്ത്, അഡൈ്വസറി ബോർഡ് ചെയര്‍മാന്‍ ഷാജി അലില്‍ എന്നിവരും പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News