Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മൂന്നുമുറി പീടികയിൽ സുബൈർ ഹാജി നാട്ടിൽ നിര്യാതനായി

July 13, 2023

July 13, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :മുൻ ഖത്തർ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ വില്യാപ്പള്ളി മൂന്നുമുറിപ്പീടികയിൽ സുബൈർ ഹാജി(75) നാട്ടിൽ നിര്യാതനായി.ദീർഘകാലം.ഖത്തര്‍ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.രണ്ടു വ്യാഴവട്ടക്കാലം ഖത്തറില്‍ സാമൂഹ്യ രംഗത്ത് സജീവമായിരുന്ന അദ്ദേഹം.ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

ഖത്തര്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍(കഹ്‌റാമ) ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചതിന് ശേഷം 2004ലാണ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. നിലവില്‍ കെ എന്‍ എം വില്ല്യാപ്പള്ളി യൂണിറ്റ് പ്രസിഡന്റും എം ഇ എസ് കോളജ് വടകര മാനേജിംഗ് കമ്മിറ്റി അംഗവുമാണ്.

സുബൈര്‍ ഹാജിയുടെ നിര്യാണത്തില്‍ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു. അനാഥ- അഗതി സംരക്ഷണത്തില്‍ സുബൈര്‍ ഹാജിയുടെ സേവനങ്ങള്‍ മഹത്തരമായിരുന്നുവെന്ന് വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News