Breaking News
ഖത്തറിലെ എച്ച്എംസിയിൽ പുതിയ രക്തദാന കേന്ദ്രം തുറന്നു  | ഗ്രാൻഡ് മാളിൽ 'മാമ്പഴക്കാലം',മെയ് 15 വരെ തുടരും  | കുവൈത്തിൽ വേശ്യാവൃത്തിയിലും അധാർമിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട 24 പേർ അറസ്റ്റിൽ | ദുബായ് - മംഗളുരു വിമാനത്തില്‍ നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍ | ഖത്തറിൽ സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ചു; നാല് മരണം  | ഗസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇസ്രാ​യേലി ബന്ദി കൊല്ലപ്പെട്ടതായി ഹമാസ് | നൻമ ചീക്കോന്ന് ഖത്തർ കമ്മറ്റി ഡയാലിസിസ് മെഷീൻ കൈമാറി  | സൗദിയിലെ ഭക്ഷണശാലകളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ നഖങ്ങളും കണ്‍പീലികളും ധരിക്കുന്നതിന് വിലക്ക് | കുവൈത്ത് അമീറിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതിന് ഒരാൾ അറസ്റ്റിൽ, നിരവധി പേർക്ക് വാറണ്ട് |
പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി

April 28, 2024

news_malayalam_hmc_updates

April 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ആദ്യമായി പ്രോസ്റ്റേറ്റ് കാൻസർ രോഗികൾക്ക് ലുട്ടെഷ്യം-177 (Lutetium-177) എന്നറിയപ്പെടുന്ന ന്യൂക്ലിയർ മെഡിസിൻ ചികിത്സാ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആരംഭിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി). എച്ച്എംസിയുടെ നാഷണൽ സെൻ്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ച് (എൻസിസിസിആർ) ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റിൽ ആദ്യത്തെ രോഗിക്ക് വിജയകരമായി ചികിത്സ നൽകിയതായും അധികൃതർ വ്യക്തമാക്കി. 

"Lutetium-177 സാങ്കേതികവിദ്യ ഉപയോഗിച്ച് ചികിത്സ നൽകുന്നതിലൂടെ എല്ലാ പരമ്പരാഗത ചികിത്സാ ഓപ്ഷനുകളും പരീക്ഷിച്ച രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു. ഈ ചികിത്സയിലൂടെ രോഗികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയും. ന്യൂറോ എൻഡോക്രൈൻ ട്യൂമറുകളുള്ള രോഗികൾക്കും പ്രോസ്റ്റേറ്റ് കാൻസറുമായി പോരാടുന്നവർക്കും പുതിയ ജീവിതം നൽകും," എച്ച്എംസിയിലെ ന്യൂക്ലിയർ മെഡിസിൻ ചീഫ് റേഡിയോളജിസ്റ്റ് ഡോ. മറിയം അൽ കുവാരി പറഞ്ഞു.

രോഗിക്ക് റേഡിയോ ആക്ടീവ് പദാർത്ഥം (എഫ്ഇഎസ്) നൽകി സ്തനാർബുദ ട്യൂമറുകൾ കണ്ടെത്താനും, ട്യൂമറിന്റെ ഇമേജിംഗ് നടപടിക്രമം നടത്താനും ന്യൂക്ലിയർ മെഡിസിൻ ചികിത്സാ സഹായിക്കുമെന്ന് ഡോ. അൽ കുവാരി കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങൾ അവതരിപ്പിക്കാൻ എച്ച്എംസി തുടർച്ചയായി പരിശ്രമിക്കുന്നുണ്ടെന്നും, ഇത് രോഗികൾക്ക് വിദേശത്ത് വൈദ്യസഹായം തേടേണ്ടതിൻ്റെ ആവശ്യകത കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു. 

“ ചികിത്സ ലഭിച്ച എല്ലാ രോഗികളും സുഖമായിരിക്കുന്നു. ക്ലിനിക്കൽ, ലബോറട്ടറി കണ്ടെത്തലുകൾ അനുസരിച്ച്, അവർ മെച്ചപ്പെടുന്നുണ്ട്. കൂടാതെ ചികിത്സയിൽ നിന്ന് കാര്യമായ സൈഡ് എഫക്ടുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രാരംഭ ഫലങ്ങൾ പോസിറ്റീവാണ്," എച്ച്എംസിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഡോ. ഗുലാം സയ്യിദ് പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News