Breaking News
ഹജ്ജ് സീസണ്‍ 2024; 40 ദശലക്ഷത്തിലധികം കുപ്പി സംസം വെള്ളം വിതരണം ചെയ്യും | പ്രഥമ ഗ്രാവിറ്റി ചലഞ്ച് ഹൈജംപിൽ ഖത്തറിന്റെ മുതസ് ബർഷിമിന് കിരീടം | സൗദിയിൽ ഹജ്ജ് തീർത്ഥാടകരുടെ ഗതാഗതത്തിനായി പറക്കും ടാക്‌സികൾ ഉപയോഗിക്കും  | ഒമാനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  | യു.എ.ഇയിൽ പണമിടപാടിന് പുതിയ ‘പാം പേ’ വഴി സംവിധാനം വരുന്നു  | ഖത്തറിൽ അമീർ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | കുവൈത്ത് പാര്‍ലമെന്റ് വീണ്ടും പിരിച്ചുവിട്ടു; ഭരണഘടനയുടെ ചില ഭാഗങ്ങള്‍ നാല് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു | ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ നേട്ടം | എയർ ഇന്ത്യാ എക്സ്പ്രസ്സ് മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയ സംഭവം,യാത്രക്കാർക്ക് നിയമ സഹായം ലഭ്യമാക്കുമെന്ന് പ്രവാസി ലീഗൽ സെൽ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി തുക കൈമാറി |
ഗസയിൽ നിന്നുള്ള ഇരുപത്തിമൂന്നാമത്തെ സംഘവും ചികിത്സയ്ക്കായി ഖത്തറിലെത്തി

April 28, 2024

news_malayalam_aid_for_palestine_in_qatar

April 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി ഫലസ്തീനികളുടെ ഇരുപത്തിമൂന്നാമത്തെ സംഘം ഖത്തറിലെത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്‌ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതറാണ് അവരെ ദോഹയിൽ സ്വീകരിച്ചത്.

ഗസയില്‍ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സയും, ഗസയില്‍ അനാഥരായ 3000 പേരുടെ സ്‌പോണ്‍സര്‍ഷിപ്പും ഏറ്റെടുക്കുമെന്ന് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ, ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചവരുടെ എണ്ണമോ, ചികിത്സ നൽകുന്ന ആരോഗ്യ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഖത്തർ ഐഡിയുള്ള നിരവധി ഫലസ്തീനികളെയും ഗസ മുനമ്പിൽ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കാനുള്ള ഖത്തർ ഭരണകൂടത്തിന്റെ പിന്തുണയുടെയും, നിലവിലെ മാനുഷിക സാഹചര്യങ്ങളെത്തുടർന്ന് ഗസ മുനമ്പിലെ ഫലസ്തീനികളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള ഖത്തറിന്റെ ദൃഢമായ ശ്രമങ്ങളുടെയും ഭാഗമായാണ് തീരുമാനം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News