Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഇനി പൂർണമായും ഡിജിറ്റൽ,നിയമം പ്രാബല്യത്തിൽ വന്നു

May 10, 2024

 real_estate_transactions_in_qatar_to_completely_digital

May 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ നടപടികൾ പൂർണമായും ഡിജിറ്റലാക്കാനുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നു. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സേവനങ്ങൾക്കായി അപേക്ഷകർക്ക് ഇനി മന്ത്രാലയ ആസ്ഥാനങ്ങളിലോ സേവന കേന്ദ്രങ്ങളിലോ നേരിട്ട് ഹാജരാക്കേണ്ടതില്ല. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നിയന്ത്രിക്കുന്നതിനായി നേരത്തെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു.

നിലവിൽ എസ്.എ.കെ ആപ്ലിക്കേഷൻ വഴിയാണ് സേവനങ്ങൾ നൽകുന്നത്. പുതിയ നിയമം വരുന്നതോടെ സേവനങ്ങൾ പൂർണമായും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ നൽകാൻ അനുവദിക്കും. നിയമം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരുമെന്നും ഡിജിറ്റലായി സേവനങ്ങൾ നൽകുന്നത് ആരംഭിക്കുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വകുപ്പ് മേധാവി ആമിർ അൽ ഗാഫിരി പറഞ്ഞു. അവശ്യ സേവനങ്ങൾക്കായി അപേക്ഷകർ ഇനി മന്ത്രാലയ ആസ്ഥാനങ്ങളോ സേവന കേന്ദ്രങ്ങളോ സന്ദർശിക്കേണ്ടതില്ല. 

റിയൽ എസ്‌റ്റേറ്റ് വിൽപന ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിലാണ് പ്രാരംഭ ഘട്ടത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും കൂടുതൽ സേവനങ്ങൾ പിന്നീട് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുമെന്നും അൽ ഗാഫിരി വ്യക്തമാക്കി. പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഉപഭോക്താക്കൾക്ക് എസ്.എ.കെ ആപ്ലിക്കേഷൻ വഴി ഒൺലൈനായി ഇടപാടുകൾ നടത്താനുള്ള സൗകര്യം ഉടൻ ലഭ്യമാകും.രജിസ്‌ട്രേഷൻ നടപടികൾക്കായുള്ള ഇലക്ട്രോണിക് അപേക്ഷകൾക്കും ഇടപാടുകൾക്കും പരമ്പരാഗത പേപ്പർ അധിഷ്ഠിത രേഖകളുടെ അതേ നിയമപരമായ സാധുത ഉണ്ടെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.വഞ്ചന തടയുന്നതിനും, ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിനും തർക്കങ്ങൾ ലഘൂകരിക്കുന്നതിനും കക്ഷികൾ സമഗ്രമായ റിയൽ എസ്റ്റേറ്റ് വിവരങ്ങൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് പേജുകളിൽ ജുഡീഷ്യൽ വിധികൾ ഉടനടി രേഖപ്പെടുത്തുന്നതിനുമുള്ള സംവിധാനവും ഇത് അവതരിപ്പിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News