Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തറിൽ പ്രവാസിയായിരുന്ന യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തൂങ്ങിമരിച്ച നിലയിൽ

May 24, 2023

May 24, 2023

ന്യൂസ്‌റൂം ബ്യുറോ   
തിരുവനന്തപുരം: പ്രവാസിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുടപ്പനക്കുന്ന് ടി.സി.5/605 വിശ്വഭാരതി തെക്കേ വീട്ടില്‍ വി.ആര്‍. കണ്ണന്‍ (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45 നാണ് എംആര്‍ഐ സ്കാനിംഗ് യൂണിറ്റിന് സമീപത്തുള്ള ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മുമ്പ് ഖത്തറില്‍ ജോലി നോക്കിയിരുന്നു.

ഏറെ നേരമായി ശുചി മുറിയിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വിവരം സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മരണ കാരണം അറിവായിട്ടില്ല. മുമ്പ് പിതാവിന്‍റെ ചികിത്സയുടെ ഭാഗമായി കണ്ണന്‍ നിരവധി തവണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്നിട്ടുണ്ട്.  അവിവാഹിതനാണ്. പിതാവ്: വേണു. സഹോദരങ്ങള്‍:ഗോപിക, യുവരാജ്, ശിവജി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News