Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അവിടെ സമരാവേശം,ഇവിടെ ഫുട്‍ബോൾ ആവേശം:ഷാഫി പറമ്പിൽ ഖത്തറിൽ തുടരുന്നതിൽ ദേശീയ നേതൃത്വത്തിന് പരാതി നൽകിയതായി റിപ്പോർട്ട്

December 02, 2022

December 02, 2022

അൻവർ പാലേരി
ദോഹ :മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെട്ട കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ സമരം തുടരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിവസങ്ങളായി സമരമുഖത്ത് നിന്ന് വിട്ടുനിൽക്കുന്നതിൽ ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നൽകിയതായി റിപ്പോർട്ട്.യൂത്ത്കോൺഗ്രസ്  നേതൃത്വത്തിലെ വിമതരാണ് നീക്കത്തിന് പിന്നിലെന്നാണ് സൂചന.അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം..കടുത്ത  ഫുട്ബോൾ പ്രേമിയും അർജന്റീന ആരാധകനുമായ ഷാഫി പറമ്പിൽ നവംബർ 20 ന് ലോകകപ്പ് ആരംഭിച്ചത് മുതൽ ഖത്തറിലാണ്.

സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംകൂട്ടത്തിലിനൊപ്പം അർജന്റീന ജഴ്‌സിയണിഞ്ഞ ചിത്രങ്ങൾ ഷാഫി പറമ്പിൽ  സ്ഥിരമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.എന്നാൽ മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെട്ട കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ സമരം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ സംസ്ഥാന അധ്യക്ഷൻ കേരളത്തിൽ നിന്ന് മാറിനിൽക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതുന്നു.സമരവുമായി ബന്ധപ്പെട്ട് 14 നേതാക്കൾ  ജയിലിൽ തുടരുമ്പോൾ,തങ്ങളുടെ പ്രസിഡന്റ് ഖത്തറിൽ പോയി ഫുട്ബോൾ ആസ്വദിക്കുന്നതിൽ യൂത്ത് കോൺഗ്രസ് അണികളും അസന്തുഷ്ടരാണ്.

“ഷാഫിയുടെ മടങ്ങിവരവ് സംബന്ധിച്ച കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിൽ പലർക്കും നീരസമുണ്ട്.ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് ഇതുമായി ബന്ധപ്പെട്ട്  പരാതികൾ അയച്ചിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്..കോർപറേഷൻ ഓഫീസിന് മുന്നിൽ നടക്കുന്ന സമരം അധികനാൾ തുടരില്ലെന്ന് ഒരുപക്ഷെ ഷാഫി കരുതിയിരിക്കാം.നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ  ജയിലിലായിരിക്കുമ്പോൾ ഷാഫിയുടെ അസാന്നിധ്യം തീർച്ചയായും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ശശി തരൂർ എം.പിയുടെ  മലബാർ പര്യടനത്തിൽ ഷാഫി  പങ്കെടുക്കാത്തതും പലരും വിഷയമാക്കുന്നുണ്ട്.”- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു.

അതേസമയം, ഷാഫിയുടെ അസാന്നിധ്യം മൂലമുണ്ടായ വിവാദത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ശ്രാവൺ റാവുവിന്റെ പ്രതികരണം.
“ഞാൻ അടുത്തിടെ കേരളത്തിൽ ഉണ്ടായിരുന്നു. അങ്ങനെയൊരു വിവാദത്തെക്കുറിച്ച് എനിക്കറിയില്ല.നിജസ്ഥിതി എന്താണെന്ന് പരിശോധിക്കാം "-,റാവു ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു

ഇതിനിടെ, വെള്ളിയാഴ്ച രാത്രിയോടെ ഷാഫി പറമ്പിൽ നാട്ടിൽ  തിരിച്ചെത്തിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News