Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
അലങ്കരിച്ച് സമ്മാനം നേടാം,ലോകകപ്പിനുള്ള സീന രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടി

September 03, 2022

September 03, 2022

ദോഹ: ഖത്തർ ലോകകപ്പിന്‍റെ ഭാഗമായി വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കാനുള്ള 'സീന' രജിസ്ട്രേഷന്‍ തീയതി നീട്ടിനല്‍കിയതായി അശ്ഗാല്‍ അറിയിച്ചു.

സ്കൂള്‍-സര്‍വകലാശാല വിഭാഗങ്ങളുടെ രജിസ്ട്രേഷന്‍ സമയം ആഗസ്റ്റ് 30ല്‍നിന്ന് സെപ്റ്റംബര്‍ 30 വരെയായി പുതുക്കി. മറ്റു വിഭാഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 15 വരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 'സീന' പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://zeeenah.ashghal.gov.qa/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരത്തിന്‍റെയും പങ്കാളിത്തത്തിന്റെയും പൂര്‍ണ വിവരങ്ങളും നിബന്ധനകളും നിര്‍ദേശങ്ങളുമെല്ലാം വെബ്സൈറ്റില്‍ ലഭ്യമാണ്.

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ മത്സരവിഭാഗങ്ങളായിരിക്കും. സ്കൂള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ ഉള്‍പ്പെടുന്ന വിഭാഗത്തിലെ മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് 40,000 റിയാലാണ് സമ്മാനത്തുക. കിന്റര്‍ഗാര്‍ട്ടന്‍, പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്‍ഡറി, കമ്ബെയ്ന്‍ഡ് സ്കൂള്‍ എന്നീ പ്രായപരിധിയിലുള്ളവര്‍ക്കാണ് മത്സരം. വിജയിക്കുന്നവരില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 40,000, 30,000, 20,000 റിയാല്‍ വീതം സമ്മാനം ലഭിക്കും.

യൂനിവേഴ്സിറ്റി വിഭാഗത്തിലെ വിജയികള്‍ക്ക് യഥാക്രമം 60,000, 50,000, 40,000 റിയാല്‍ വീതവും ലഭിക്കും. മുനിസിപ്പാലിറ്റികള്‍ക്ക് സമ്മാനത്തുകയില്ലെങ്കിലും ആദരമായി പ്രശസ്തിപത്രം സമ്മാനിക്കും. പൗരന്മാരില്‍നിന്നും താമസക്കാരില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ പ്രത്യേകം തയാറാക്കിയ വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യും.

ഈ ചിത്രങ്ങളും പങ്കാളിത്തവും ലോകകപ്പിന്‍റെ ലെഗസി പ്രവര്‍ത്തനങ്ങളായി രേഖപ്പെടുത്തപ്പെടും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കും. ബ്യൂട്ടിഫിക്കേഷന്‍ ആന്‍ഡ് സൂപ്പര്‍വൈസറി കമ്മിറ്റി, വിവിധ മന്ത്രാലയങ്ങള്‍, ലോകകപ്പ് പ്രാദേശിക സംഘാടക സമിതിയായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി എന്നിവരുടെ നേതൃത്വത്തിലാണ് അശ്ഗാലിനു കീഴിലെ ബ്യൂട്ടിഫിക്കേഷന്‍ ഓഫ് റോഡ്സ് ആന്‍ഡ് പബ്ലിക് പ്ലേസസ് സൂപ്പര്‍വൈസറി കമ്മിറ്റി പദ്ധതി നടപ്പാക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News