Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ 'അലമ്പുണ്ടാക്കിയാൽ'വിവരമറിയും,ഇംഗ്ലണ്ടിലെ ഫുട്‍ബോൾ ആരാധകർക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്

August 10, 2022

August 10, 2022

ദോഹ : നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്ന ഫുട്‍ബോൾ ആരാധകർക്ക് ബ്രിട്ടൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.സ്റ്റേഡിയത്തിനകത്തും പുറത്തും ഇംഗ്ലീഷ് ആരാധകർ പരിധിവിട്ട് പെരുമാറിയാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്.2020 ലെ യൂറോകപ്പ് ഫൈനലിൽ ഇറ്റലിയുടെ ആരാധകരെ ആക്രമിച്ചും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ച് അരാജകത്വമുണ്ടാക്കിയതും വലിയ വിവാദമായിരുന്നു.ഇത്തരക്കാർ ഖത്തറിലും ഇതേതരത്തിൽ പെരുമാറിയാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതർ ഓർമിപ്പിച്ചു.

ഖത്തറിലെ നിയമമനുസരിച്ച് രാജ്യത്തേക്ക് മയക്കുമരുന്നോ മറ്റ് സൈക്കോട്രോപ്പിക് വസ്തുക്കളോ കടത്തിയാൽ 20 വർഷം വരെ തടവും വൻ തുക പിഴയും ചുമത്തും.മയക്കുമരുന്ന് സംബന്ധമായ കുറ്റങ്ങൾക്ക് ഖത്തറിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഖത്തറിലേക്ക് പ്രവേശിക്കുമ്പോൾ പാലിച്ചിരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ചും രാജ്യത്തെ കർശന നിയമങ്ങളെ കുറിച്ചും സർക്കാർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News