Breaking News
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  |
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും

May 07, 2024

news_malayalam_new_rules_in_qatar

May 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഓഫ്‌ഷോർ ഓയിൽ, ഗ്യാസ് ഫെസിലിറ്റി എന്നിവയുടെ സംരക്ഷണം സംബന്ധിച്ച 2004 ലെ നമ്പർ (8)ലെ ആർട്ടിക്കിൾ നമ്പർ 2, 3, 4 എന്നീ നിയമം അനുസരിച്ചാണ് നടപടിയുണ്ടാവുക. നിയമലംഘകർക്ക് 500,000 റിയാൽ വരെ പിഴയും 20 വർഷം വരെ തടവും ലഭിക്കുമെന്ന് റാസ് ലഫാൻ സെക്യൂരിറ്റി ഓപ്പറേഷൻസ് ആൻഡ് മറൈൻ ഓപ്പറേഷൻസ് അസിസ്റ്റൻ്റ് ഡയറക്ടർ ക്യാപ്റ്റൻ ജാസിം അബ്ദുല്ല അൽ താനി പറഞ്ഞു. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

- അനുമതിയില്ലാതെ ഓയിൽ മറൈൻ മേഖയിലെ 500 മീറ്റർ അകലത്തിൽ പ്രവേശിക്കുക
- മറൈൻ മേഖലയിൽ നിന്ന് 500 മീറ്ററിൽ താഴെ അകലത്തിൽ മത്സ്യബന്ധനം നടത്തുക.
- ഓഫ്‌ഷോർ ഓയിൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 500 മീറ്ററിൽ താഴെ ബോധപൂർവമോ അല്ലാതെയോ ഏതെങ്കിലും അട്ടിമറി പ്രവർത്തനങ്ങൾ നടത്തുക.
- എണ്ണ, വാതക പ്രവർത്തനങ്ങൾക്കായി നങ്കൂരമിടുക.

ഏതെങ്കിലും ആവശ്യത്തിനായി 500 മീറ്ററിൽ താഴെയുള്ള സ്ഥലങ്ങളിൽ നിയമലംഘനങ്ങൾ നടത്തിയാൽ 100,000 റിയാൽ പിഴയും കൂടാതെ 3 വർഷം വരെ തടവും അല്ലെങ്കിൽ രണ്ട് ശിക്ഷകളിൽ ഒന്നും അനുഭവിക്കേണ്ടിവരും. മനഃപൂർവമല്ലാത്ത ഏതെങ്കിലും അട്ടിമറി പ്രവൃത്തികൾ നടത്തിയാൽ, ലംഘനത്തിന് 200,000 ഖത്തർ റിയാലും 3 വർഷം വരെ തടവും ലഭിക്കും. ബോധപൂർവമായ അട്ടിമറി പ്രവർത്തനങ്ങൾക്ക് 20 വർഷം വരെ തടവും 500,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News