May 06, 2024
May 06, 2024
ദോഹ: ഖത്തറിലെ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചതായി ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രഖ്യാപിച്ചു. മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. M148 (യു.ഡി.എസ്.ടി), M152 (അബ്രാജ് ക്വാർട്ടിയർ), M302 (ഫരീജ് ബിൻ മഹമൂദ്), M303 (റൗദത്ത് അൽ ഖലീൽ) എന്നീ മെട്രോ ലിങ്ക് ബസുകൾക്കാണ് കാത്തിരിപ്പ് സമയം കുറച്ചത്.
തിരക്കുള്ള സമയങ്ങളിൽ ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ 9 മണി വരെയും, വൈകിട്ട് 3 മണി മുതൽ രാത്രി 8 മണി വരേയും, വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയും എല്ലാ 9 മിനിറ്റിലും മെട്രോ ലിങ്ക് ബസുകൾ സർവീസ് നടത്തും. തിരക്ക് കുറഞ്ഞ സമയങ്ങളിൽ എല്ലാ 15 മിനിറ്റിലുമാണ് മെട്രോ ലിങ്ക് ബസ് സർവീസുണ്ടാവുക.
M114, M115 (അൽ ദോഹ അൽ ജദീദ), M121, M122 (അൽ മതാർ അൽ ഖദീം), M208, M209 (അൽ മെസ്സീല) എന്നീ മെട്രോ ലിങ്ക് ബസുകൾക്ക് കഴിഞ്ഞ ആഴ്ച കാത്തിരിപ്പ് സമയം കുറച്ചിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F