Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
തുഞ്ചന്റെ മണ്ണിൽ ഖത്തർ ലോകകപ്പിന്റെ 'ആരവം',നഗരത്തെ ആവേശത്തിലാഴ്ത്തി ലോകകപ്പ് ഘോഷയാത്ര

November 20, 2022

November 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ ലോകകപ്പിന് വിസിൽ മുഴങ്ങുമ്പോൾ ജനിച്ചുവളർന്ന മണ്ണിലും കാൽപന്തുകളിയുടെ ആവേശത്തിന് തിരി കൊളുത്തി തിരൂർ പൗരസമിതി നഗരത്തിൽ സംഘടിപ്പിച്ച 'ആരവം 2022' ഘോഷയാത്ര ഫുട്‍ബോൾ ആരാധകർക്ക് വിസ്മയവും ആവേശക്കാഴ്ചയുമായി.അഷ്‌റഫ് ചിറക്കലിന്റെ നേതൃത്വത്തിലുള്ള ഖത്തറിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ടീം  തിരൂർ ഖത്തർ അംഗങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. നഗരത്തിൽ മെസ്സിയുടെയും ലോകകപ്പ് ഫുട്‍ബോളിന്റെയും കൂറ്റൻ കട്ടൗട്ടും ഒരുക്കിയിരുന്നു.

തിരൂർ പൗരസമിതി ചെയർമാൻ ജൗഹർ ചിറക്കലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന പരിപാടിക്ക് ടീം തിരൂർ ഖത്തർ പ്രസിഡന്റ് അഷ്‌റഫ് ചിറക്കൽ ഉൾപ്പെടെയുള്ളവർ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.തിരൂർ  സ്റ്റേഡിയം ഗ്രൗണ്ടിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്ര തിരൂർ എം.എൽ.എ  കുറുക്കോളി മൊയ്തീൻകുട്ടി ഉൽഘാടനം ചെയ്തു.
ടീം  തിരൂർ ഖത്തർ അംഗങ്ങളായ ഹനീഫ് ബാബു ചെമ്പ്ര, നൗഷാദ് ടിസി, വിനോദ്,റഷീദ് എന്നിവരുടെ  നേതൃത്വത്തിൽ തിരൂർ  ടെൻഡർ ഫോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ കുരുന്നുകൾ
ഖത്തറിന്റെ ജൈസിയണിഞ്ഞു  ഖത്തർ ദേശീയ പതാകയേന്തിയാണ് ഘോഷയാത്രയിൽ അണിനിരന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News