Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഷെറിൻ ഷഹാനയുടേത് നിശ്ചയദാർഢ്യത്തിന്റെ സിവിൽ സർവീസ് തിളക്കം,വീൽ ചെയറിലിരുന്ന് നേട്ടം കൊയ്ത വയനാട്ടുകാരി

May 23, 2023

May 23, 2023

ന്യൂസ്‌റൂം ബ്യുറോ 

വയനാട് : സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അഭിമാനമായി ഷെറിന്‍ ഷഹാന. ടെറസില്‍ നിന്ന് വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ കഴിയാതായ ഈ മിടുക്കി വീല്‍ചെയറിലിരുന്നാണ് സിവില്‍ സര്‍വീസ് സ്വപ്‌നം കണ്ടത്.റാങ്ക് പട്ടികയില്‍ 913-ാമതായാണ് ഷെറിന്‍ ഷഹാന ഇടംപിടിച്ചത്.

വയനാട് കമ്പളക്കാട്ടെ പരേതനായ ടി.കെ ഉസ്മാന്റെ മകളാണ് ഷെറിന്‍ ഷഹാന. കമ്പളക്കാട് പ്രദേശത്ത് നിന്ന് സിവില്‍ സര്‍വീസ് നേടുന്ന രണ്ടാമത്തെയാളാണ് ഷെറിന്‍. ഇന്ത്യന്‍ റെയില്‍ ചീഫ് സെക്യൂരിറ്റി കണ്ടീഷണര്‍ മുഹമ്മദ് അഷറഫ് കെ.യാണ് ഷെറിന് മുമ്പ് കമ്പളക്കാട്ട് നിന്ന്   സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നാണ് ഷെറിന്‍ പരിശീലനം നേടിയത്.

പഠിക്കുന്ന സമയത്തായിരുന്നു ഷെറിന്‍ ഷഹാനയ്ക്ക് അപകടം സംഭവിച്ചത്. പി.ജി പരീക്ഷ കഴിഞ്ഞ് ടെറസില്‍ വിരിച്ചിട്ട വസ്ത്രം എടുക്കാന്‍ പോയതായിരുന്നു ഷെറിന്‍. വസ്ത്രം വലിച്ചെടുക്കുന്നതിനിടെ അബദ്ധത്തിൽ  സണ്‍ഷെയ്ഡില്‍ ചെന്നിടിച്ച്‌ താഴേക്ക് വീഴുകയായിരുന്നു.അവിടെ വച്ചുതന്നെ നട്ടെല്ലിനും വാരിയെല്ലിനുമുള്ള പരുക്ക് മനസിലായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയിലെല്ലാം നട്ടെല്ലിനു വേദനയുണ്ടായിരുന്നു.

സര്‍ജറി കഴിഞ്ഞ് ഒരുമാസത്തെ അബോധാവസ്ഥയ്ക്കു ശേഷമാണ് തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച്‌ ഷെറിന്‍ തിരിച്ചറിയുന്നത്. പിന്നാലെ ഓര്‍മക്കുറവും ബാധിച്ചതോടെ എല്ലാം കൈവിട്ടുപോയെന്നാണ് ഷെറിന്‍ കരുതിയത്. പി.ജി വരെ പഠിച്ച ഷെറിന്‍ ആദ്യം മുതല്‍ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങി. നെറ്റ് നേടിയെടുത്തു. ഇതിനിടെയാണ് ഐഎഎസ് സ്വപ്‌നം കണ്ടതും അതിനായി കഠിനമായി പരിശ്രമിച്ചതും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News