Breaking News
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് |
ഖത്തറിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രതിവാര കോവിഡ് റാപിഡ് പരിശോധന റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം

May 20, 2022

May 20, 2022

അൻവർ പാലേരി
ദോഹ : രാജ്യത്തെ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് എല്ലാ ആഴ്ചയും നിർബന്ധമാക്കിയിരുന്ന കോവിഡ് റാപ്പിഡ് പരിശോധന റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യ വിഭാഗം സ്‌കൂളുകൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.എല്ലാ വാരാന്ത്യങ്ങളിലും വിദ്യാർഥികൾ സ്‌കൂളുകളിൽ എത്തുന്നതിന് മുമ്പ് റാപിഡ് പരിശോധന നടത്തി പരിശോധനാ ഫലം സ്‌കൂൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധനയാണ് പിൻവലിച്ചത്.

അധ്യാപകരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും ക്ലാസ് മുറികളിലും ഓഫീസിലും ലാബുകളിലും മീറ്റിങ് ഹാളുകളിലും  മാസ്‌ക് ധരിക്കുന്നത് തുടരണമെന്നാണ് നിർദേശം.അതേസമയം,ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും  പ്രതിവാര കോവിഡ് റാപ്പിഡ് പരിശോധന ആവശ്യമില്ല.സ്കൂൾ കെട്ടിടത്തിൽ പ്രവേശിക്കുമ്പോൾ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീൻ കോഡ് പരിശോധിക്കുന്നത് തുടരും.

സ്‌കൂളുകളിൽ ഏതെങ്കിലും തരത്തിലുള്ള പൊതുപരിപാടികളോ ഈവന്റൊ നടത്തുമ്പോൾ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചിരിക്കണം.

കോവിഡ് നിയന്ത്രണങ്ങളിലെ കൂടുതൽ ഇളവുകൾ നാളെ(മെയ് 21) മുതൽ പ്രാബല്യത്തിൽ വരും.ഇതുസംബന്ധിച്ച തീരുമാനത്തിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.അടഞ്ഞ പൊതു ഇടങ്ങളിൽ ഫേസ് മാസ്ക് നിര്ബന്ധമില്ല എന്നതുൾപെടെയുള്ള ഇളവുകളാണ് നാളെ മുതൽ പ്രാബല്യത്തിൽ വരിക.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News