Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ദേശാടനപ്പക്ഷികൾ കാത്തിരിക്കുന്നു,അൽ കരാനയിലേക്ക് സന്ദർശകർ ഒഴുകിത്തുടങ്ങി

January 14, 2023

January 14, 2023

ന്യൂസ്‌റൂം ബ്യുറോ/ ഫോട്ടോ : Abdul Basit / The Peninsula 

ദോഹ:ഖത്തറിൽ അന്തരീക്ഷ താപനില കുറഞ്ഞതോടെ വാരാന്ത്യത്തിൽ ദേശാടന പക്ഷികളുടെ കേന്ദ്രമായ അൽ കരാന ലഗൂണിൽ സന്ദർശകരുടെ തിരക്കേറി. ദേശാടനപക്ഷികൾക്ക് ശുദ്ധജലം ലഭ്യമാകുന്ന ഹരിത വിശ്രമ കേന്ദ്രമായ അൽ കരാന വൈവിധ്യമാർന്ന പക്ഷികളുടെയും മത്സ്യ ഇനങ്ങളുടെയും പ്രധാന ആവാസകേന്ദ്രമായി വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.

ദോഹയിൽ നിന്ന് 60 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽ കരാന ലഗൂൺ റിസർവ്, ഹരിത പ്രദേശങ്ങളിൽ  ഓസ്‌പ്രേ, വാട്ടർ പിപിറ്റ്, പർപ്പിൾ ഹെറോൺ, കെസ്ട്രൽ തുടങ്ങി നിരവധി ദേശാടന പക്ഷികളെ യഥേഷ്ടം കണ്ടെത്താറുണ്ട്.

ഖത്തറി പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ,2020-ൽ പൊതുമരാമത്ത് അതോറിറ്റി പൂർത്തിയാക്കിയ പുനരധിവാസ പദ്ധതിയാണ് അൽ കരാന ലഗൂൺ.വിവിധ ഇനം പക്ഷികൾക്കും മത്സ്യങ്ങൾക്കും അനുയോജ്യമായ വന്യജീവി ആവാസ കേന്ദ്രമാക്കി ഈ പ്രദേശത്തെ മാറ്റുകയാണ് അധികൃതർ ലക്ഷ്യമാക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News