Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിലേക്കുള്ള സൗജന്യ ഓൺ അറൈവൽ വിസ ഇന്നുമുതൽ,ഹോട്ടൽ ബുക്കിങ് നിർബന്ധം

December 24, 2022

December 24, 2022

അൻവർ പാലേരി 

ദോഹ : ഇന്ത്യക്കാർക്ക് സാധാരണ നിലയിലുള്ള സൗജന്യ ഓൺ അറൈവൽ വിസ ഇന്ന്( ഡിസംബർ 24)  മുതൽ അനുവദിച്ചുതുടങ്ങുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സർക്കുലർ ഉദ്ധരിച്ചാണ് ഇന്ത്യൻ എംബസി ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

 

ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ താമസം ബുക് ചെയ്തിരിക്കണം.പരമാവധി മുപ്പത് ദിവസത്തേക്കോ ഹോട്ടൽ ബുക്കിങ് കാലയളവിലേക്കോ ആയിരിക്കും ഓൺ അറൈവൽ വിസ അനുവദിക്കുക.പാസ്‌പോർട്ടിൽ കുറഞ്ഞത് ആറു മാസം കാലാവധിയും മടക്ക വിമാന ടിക്കറ്റും ഉണ്ടായിരിക്കണം.“ഡിസ്കവർ ഖത്തർ" വെബ്‌സൈറ്റ് വഴിയുള്ള ഹോട്ടൽ ബുക്കിങ് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും മറ്റേതെങ്കിലും വെബ്‌സൈറ്റുകൾ വഴിയുള്ള ബുക്കിങ് സ്വീകരിക്കില്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ചുള്ള ട്വീറ്റിൽ എംബസി വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News