Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
'ഇമ്മിണി ബല്യ'ലോകകപ്പ് പ്രവചനവുമായി ഒന്നാം ക്ലാസുകാരന്റെ പ്രവചനം,'ഇഷ്ടം പോർചുഗലിനെയാണെങ്കിലും ബ്രസീൽ കപ്പടിക്കും'(വീഡിയോ)

November 16, 2022

November 16, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തർ ലോകകപ്പിന് നാല് ദിവസം മാത്ര ശേഷിക്കെ,ഒന്നാം ക്ലാസുകാരൻ റാദിൻ റെനീഷിന്റെ പ്രവചനം മാധ്യമങ്ങളിൽ തരംഗമാവുകയാണ്.പോർച്ചുഗൽ ആരാധകനായ റാദിൻ പറയുന്നത് ബ്രസീൽ ഇത്തവണ കപ്പും കൊണ്ടുപോകുമെന്നാണ്.എന്തായാലും ഈ കൊച്ചുമിടുക്കന്റെ ഫുട്‍ബോളിനെ കുറിച്ചും താരങ്ങളെ കുറിച്ചുമുള്ള വിലയിരുത്തൽ സമൂഹമാധ്യമങ്ങളിലും ചർച്ചയാവുകയാണ്.

പിതാവ് റെനീഷ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.



ഇഷ്ട ടീം പോർച്ചുഗൽ തന്നെ. കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ, കപ്പെടുക്കാൻ സാധ്യത അർജൻ്റീനയ്ക്കും ബ്രസീലിനും ഫ്രാൻസിനുമാണെന്ന് റാദിൻ പറയുന്നു. എന്നാൽ, പ്രീക്വാർട്ടറിൽ ഫ്രാൻസ് അർജൻ്റീനയെ കീഴടക്കുമെന്നും കുട്ടി നിരീക്ഷിക്കുന്നുണ്ട്. പിതാവിൻ്റെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് റാദിൻ്റെ അവലോകനം. വിവിധ ടീമുകളിലെ താരങ്ങളെ കൃത്യമായി വിശകലനം ചെയ്ത്, ഗ്രൂപ്പുകളെ കൃത്യമായി പരിചയപ്പെടുത്തിയുള്ള അവലോകനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഗ്രൂപ്പ് സിയിൽ അർജൻ്റീനയ്ക്ക് പിന്നിലായി പോളണ്ട് ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന് റാദിൻ പറയുന്നു. മെക്സിക്കോയ്ക്ക് സാധ്യതയില്ല. ഡി ഗ്രൂപ്പിൽ ഡെന്മാർക്ക് ഒന്നാമത് എത്തും. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പിൽ രണ്ടാമതാവുമെന്ന പ്രഖ്യാപനവും റാദിൻ പറയുന്നു. മറ്റ് ഗ്രൂപ്പുകളിൽ നിന്നൊക്കെ പ്രതീക്ഷിക്കപ്പെടുന്ന ടീമുകൾ അടുത്ത ഘട്ടത്തിലെത്തും. പ്രീ ക്വാർട്ടറിൽ നിന്ന് നെതർലൻഡ്സ്, ഇംഗ്ലണ്ട്, ഫ്രാൻസ്, ഡെന്മാർക്ക്, ജർമനി, ബെൽജിയം, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾ ക്വാർട്ടറിലെത്തും.

ക്വാർട്ടറിൽ നെതർലൻഡിനെ തോല്പിച്ച് ഫ്രാൻസും ജർമനിയെ തോല്പിച്ച് ബ്രസീലും സെമി കളിക്കും. പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകളും സെമിയിലെത്തും. ഇതിൽ ബ്രസീൽ ഫ്രാൻസിനെ കീഴടക്കി ഫൈനലിലെത്തും. പോർച്ചുഗലിനെ മറികടന്ന് ഇംഗ്ലണ്ടും കലാശപ്പോരിലെത്തും. ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി ബ്രസീൽ കിരീടം നേടുമെന്നും  റാദിൻ വിലയിരുത്തുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News