Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ന്യൂനപക്ഷങ്ങളോടുള്ള മോശം പെരുമാറ്റം,ഇന്ത്യയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് യു.എസ് കമ്മീഷൻ

May 02, 2023

May 02, 2023

ന്യൂസ് ഏജൻസി   
വാഷിംഗ്‌ടൺ : മതസ്വാതന്ത്ര്യം തടയുന്ന ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് യു.എസ് സര്‍ക്കാര്‍ കമ്മീഷന്‍ വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കീഴില്‍ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കമ്മീഷന്റെ ശുപാര്‍ശ കണക്കിലെടുത്ത് യു.എസ് വിദേശകാര്യ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം മുന്‍നിര്‍ത്തിയാണ് യു.എസ് കമ്മീഷന്റെ ശുപാര്‍ശ അവഗണിക്കപ്പെടുമെന്ന വിലയിരുത്തല്‍.
മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടിക ഓരോ വര്‍ഷവും യു.എസ് വിദേശകാര്യ വകുപ്പ് തയാറാക്കാറുണ്ട്. ആശങ്കകള്‍ പരിഹരിച്ച് നില മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്.
ഇന്ത്യയില്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള അക്രമവും സ്വത്ത് നശീകരണവും ചൂണ്ടിക്കാട്ടിയ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ബിജെപി അംഗങ്ങളുടെ വിദ്വേഷ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും എടുത്തു പറയുന്നു.
ആള്‍ക്കൂട്ടങ്ങളുടെയും വിജിലന്റ് ഗ്രൂപ്പുകളുടെയും വ്യാപകമായ ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കുമിടയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ശിക്ഷിക്കപ്പെടാത്ത സംസ്‌കാരം തന്നെ രൂപപ്പെട്ടിരിക്കുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കമ്മീഷന്‍ ഇന്ത്യക്കെതിരെ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പക്ഷപാതപരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കാറുള്ളത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News