Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
അഫ്‌ഗാനിലെ മനുഷ്യാവകാശം,താലിബാൻ-അമേരിക്ക കൂടിക്കാഴ്ച ഈയാഴ്ച ദോഹയിൽ

July 27, 2023

July 27, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ : വാഷിംഗ്ടണും ഭരണകക്ഷിയായ അഫ്ഗാൻ ഗ്രൂപ്പും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്കായി അമേരിക്കൻ നയതന്ത്രജ്ഞർ ഈയാഴ്ച ഖത്തറിൽ താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്ഥാനിലെ യുഎസ് പ്രത്യേക പ്രതിനിധി തോമസ് വെസ്റ്റും  വെസ്റ്റും അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന റിന അമീരിയുമാണ് അഫ്‌ഗാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയെന്ന് അമേരിക്കൻ   സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബുധനാഴ്ച അറിയിച്ചു.ദോഹയിൽ നടക്കുന്ന  കൂടിക്കാഴ്ചയിൽ  താലിബാൻ പ്രതിനിധികൾ, മറ്റ് അഫ്ഗാൻ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം.കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

അഫ്ഗാനിസ്ഥാനിലെ നിർണായക വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കുള്ള മാനുഷിക പിന്തുണ, സാമ്പത്തിക സ്ഥിരത, സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളോടുമുള്ള  മാന്യമായ പെരുമാറ്റം, സുരക്ഷാ പ്രശ്നങ്ങൾ, മയക്കുമരുന്ന് ഉൽപ്പാദനവും കടത്തലും തടയുന്നതിനുള്ള ശ്രമങ്ങൾ എന്നിവയായിരിക്കും ചർച്ചയിലെ പ്രധാന മുൻഗണനയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

20 വർഷം നീണ്ട ആഭ്യന്തര ഇടപെടലിനും യുദ്ധങ്ങൾക്കും ശേഷം  2021 ഓഗസ്റ്റിലാണ് അമേരിക്കൻ സൈന്യം അഫ്‌ഗാനിൽ നിന്ന് പിൻവാങ്ങിയത്.അമേരിക്ക പിൻമാറിയതോടെ അഫ്‌ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News