Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സിറിയൻ ആഭ്യന്തര യുദ്ധത്തിൽ കാണാതായ 1,30,000 പേർക്ക് എന്ത് സംഭവിച്ചുവെന്ന് യു.എൻ,അന്വേഷണത്തിന് പിന്തുണ നൽകിയ ഗൾഫ് രാജ്യങ്ങൾ ഖത്തറും കുവൈത്തും മാത്രം

June 30, 2023

June 30, 2023

ന്യൂസ്‌റൂം ബ്യുറോ
ന്യൂയോര്‍ക്ക്: സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കാണാതായ 1,30,00ത്തോളം ആളുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാന്‍ സ്വതന്ത്രസമിതിയെ നിയോഗിക്കാന്‍ യുഎന്‍ പൊതുസഭയുടെ അംഗീകാരം. ഇതു സംബന്ധിച്ച് ലക്‌സംബര്‍ഗ് അവതരിപ്പിച്ച പ്രമേയത്തിനാണ് പൊതുസഭ അംഗീകാരം നല്‍കിയത്. 193 അംഗ പൊതുസഭയില്‍ 83 അംഗങ്ങള്‍ പ്രമേയത്തെ അംഗീകരിച്ചപ്പോള്‍ 11 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി.62 അംഗങ്ങള്‍ വിട്ടുനിന്നു.

അന്വേഷണ സംവിധാനവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി സിറിയ പ്രമേയത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. റഷ്യ, ചൈന, ബെലാറൂസ്, വടക്കന്‍ കൊറിയ, ക്യൂബ, ഇറാന്‍ എന്നീ രാജ്യങ്ങളും പ്രമേയത്തെ എതിര്‍ത്തു. ഭൂരിപക്ഷം അറബ് രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. കുവൈത്തും ഖത്തറും മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച അറബ് രാഷ്ട്രങ്ങള്‍.

ഒരുവ്യാഴവട്ടത്തോളമായി സിറിയയില്‍ തുടരുന്ന അഭ്യന്തരസംഘര്‍ഷത്തില്‍ ലക്ഷക്കണക്കിന് ആളുകളെയാണ് കാണാതായത്. അവര്‍ക്ക് എന്തുസംഭവിച്ചുവെന്ന് ദുരിതത്തില്‍ കഴിയുന്ന അവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അറിയിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുസഭയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.

അക്രമണത്തിന് ഇരയായവര്‍, അതിജീവിച്ചവര്‍, കാണാതായവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെ സിറിയയില്‍ കാണാതായവര്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് 80 ദിവസത്തിനകം സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ അവതരിപ്പിക്കുകയും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സമിതിയ്ക്ക് ആവശ്യമായ ഉദ്യോഗസ്ഥരെയും സൗകര്യങ്ങളും അംഗരാജ്യങ്ങള്‍ ഉറപ്പാക്കാണമെന്നുംബന്ധപ്പെട്ട യുഎന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിറിയന്‍ ഗവണ്‍മെന്റ് അന്വേഷണസംഘവുമായി ഏതുനിലയില്‍ സഹകരിക്കുമെന്നത് ഐക്യരാഷ്ട്ര സഭക്ക് തലവേദയാകുമെന്ന ആശങ്കയും ആന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. കാണാതായെ ആളുകളെ സംബന്ധിച്ച് പരിശോധിക്കുന്ന ഒരു അന്താരാഷ്ട്ര സംവിധാനത്തോടും നിലവില്‍ സിറിയന്‍ സര്‍ക്കാര്‍ സഹകരിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് ഇത്തരം ആശങ്കകള്‍ പങ്കുവയ്ക്കപ്പെടുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News