Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ശീതീകരിച്ച നടപ്പാത ഖത്തറിൽ, ഗിന്നസ് റെക്കോർഡോടെ ഉം അൽ സനീം പാർക്ക് സന്ദർശകർക്കായി തുറന്നു

November 02, 2022

November 02, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകത്തെ ഏറ്റവും ദൈഘ്യം കൂടിയ ശീതീകരിച്ച നടപ്പാതയുള്ള പാർക്ക് എന്ന ഗിന്നസ് റെക്കോർഡോടെ ദോഹയിലെ ഉം അൽ സനീം പാർക്ക് സന്ദർശകർക്കായി തുറന്നു.വ്യായാമത്തിനായി 1143 മീറ്റർ ദൈർഘ്യമുള്ള ശീതീകരിച്ച നടപ്പാതയും മറ്റു സൗകര്യങ്ങളുമുള്ള പാർക്ക് ചൊവ്വാഴ്ചയാണ് മുനിസിപ്പൽ മന്ത്രാലയം സന്ദർശകർക്കായി തുറന്നത്.

രാജ്യത്തെ റോഡുകളും പൊതു സ്ഥലങ്ങളും നിർമിക്കുകയും  മനോഹരമാക്കുന്നതിനുള്ള മേൽനോട്ട ചുമതലയുമുള്ള പൊതുമരാമത്ത് വിഭാഗം അശ്ഗാൽ ഈയിടെ സംഘടിപ്പിച്ചവൃക്ഷത്തൈ നടൽ പരിപാടിയിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗിക പ്രതിനിധി പ്രവീൺ പട്ടേൽ ആണ് റെക്കോർഡ് നേട്ടം പ്രഖ്യാപിച്ചത്.അഷ്‌ഗാൽ മേധാവികൾ  സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.


"ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിൽ നഗരങ്ങളെ സൗന്ദര്യവൽകരിക്കാനുള്ള ഞങ്ങളുടെ ആസൂത്രിത പദ്ധതിക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്ന് അശ്ഗാൽ പ്രസിഡണ്ട് സാദ് അഹമ്മദ് ഇബ്രാഹിം അൽ മുഹന്നദി പ്രതികരിച്ചു.എല്ലാ സീസണുകളിലും പൊതുജനങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കിയുള്ളതാണ് സെൻട്രൽ പാർക്കിലെ ശീതീകരിച്ച നടപ്പാതയെന്നും അദ്ദേഹം പറഞ്ഞു.

88,400 ചതുരശ്ര മീറ്റർ ഹരിത ഇടങ്ങൾ, 912 മരങ്ങൾ, 1,135 മീറ്റർ സൈക്ലിംഗ് പാത, ഫിറ്റ്നസ് ഉപകരണങ്ങൾ ഉൾപെടെയുള്ള മൂന്ന് പൊതു വ്യായാമ സ്ഥലങ്ങൾകുട്ടികൾക്കുള്ള രണ്ട് കളിസ്ഥലങ്ങൾ,ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ ഗെയിമുകൾ7 ഫുഡ് കിയോസ്‌കുകൾ,40 സൈക്കിൾ പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലാണ് ഉം അൽ സനീം പാർക്ക് സ്ഥിതി ചെയ്യുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News