Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഐഎംഎഫ് സമ്മേളനം ഖത്തര്‍ നടത്തട്ടെ; യു.എ.ഇ പിന്മാറി

March 13, 2023

March 13, 2023

ദോഹ: 2026ല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും(ഐഎംഎഫ്) ലോകബാങ്കിന്റെയും വാര്‍ഷിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് യൂണൈറ്റഡ് അറബ് എമിറേറ്റിസ് പിന്‍വാങ്ങി. ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യുഎന്‍എ)യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന് ഐ.എം.എഫ്, ലോകബാങ്ക് സമ്മേളനങ്ങളുടെ ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം പരിഗണിച്ച് തങ്ങള്‍ പിന്മാറാമെന്ന് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിമായി കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ അറിയിച്ചിരുന്നു.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും, ലോകബാങ്കിന്റെയും മീറ്റുംഗുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് യുഎഇ എല്ലാവിധ ആശംസകളും അറിയിച്ചതായി ക്യുഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഉല കരാറിനും ഫിഫ ലോകകപ്പിനുശേഷം ഖത്തറും യു.എ.ഇയും തമ്മിലുള്ള അടുപ്പം കൂടുതല്‍ ശക്തമാകുന്നു എന്നതിന്റെ തെളിവാണിത്.
 


Latest Related News