Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തുർക്കിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നിരവധി മരണം,നിരവധി പേർക്ക് പരിക്കേറ്റു

November 13, 2022

November 13, 2022

ന്യൂസ് ഏജൻസി 

ഇസ്‌താംബൂൾ :ഇന്ന്( ഞായറാഴ്ച )ഇസ്താംബൂളിലെ പ്രശസ്തമായ കാൽനടപ്പാതയായ ഇസ്തിക്‌ലാൽ അവന്യൂവിൽ ഉണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരിക്കേറ്റതായും  ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്  സിഎൻഎൻ ടർക്ക് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം 4:20 (13:20 GMT)നാണ് സ്‌ഫോടനം ഉണ്ടായതെന്ന്  ഇസ്താംബുൾ ഗവർണർ അലി യെർലികായ ട്വീറ്റ് ചെയ്തു, എന്നാൽ എത്ര പേർ മരിച്ചുവെന്നോ  സ്‌ഫോടനത്തിന്റെ കാരണമോ അദ്ദേഹം വ്യക്തമായിട്ടില്ല.

ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ വലിയ  തീജ്വാലകളോടെയുള്ള ഉഗ്രസ്ഫോടനവും കാൽനട യാത്രക്കാർ  തിരിഞ്ഞ് ഓടുന്നതും കാണാം..11 പേർക്ക് പരിക്കേറ്റതായാണ്  സിഎൻഎൻ ടർക്ക് റിപ്പോർട്ട് ചെയ്യുന്നത്.

വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ട തിരക്കേറിയ നടപ്പാതയാണ് ഇസ്തിക്‌ലാൽ അവന്യൂ.തിരക്കേറിയ ഈ കേന്ദ്രത്തിൽ നിരവധി റെസ്റ്റോറന്റുകളും കടകളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

 


Latest Related News