Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറില്‍ നിന്നും ബ്രിട്ടനിലേക്ക് പോകുന്നവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

August 09, 2021

August 09, 2021

ദോഹ: ഖത്തറില്‍നിന്ന് ബ്രിട്ടലിലെത്തുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. പുതിയ തീരുമാനം ഞായറാഴ്ച പുലര്‍ച്ചെ പ്രാബല്യത്തില്‍ വരുന്നതോടെ ഇനി ഖത്തറില്‍നിന്നെത്തുന്നവര്‍ ഹോം ക്വാറന്റൈന്‍ മതിയാവും.നേരത്തെ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുണ്ടായിരുന്ന ഖത്തറിനെ കഴിഞ്ഞ ദിവസം മീഡിയം റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.യാത്രക്ക് മൂന്ന് ദിവസത്തിനുള്ളിലുള്ള കോവിഡ് പരിശോധാനാ നെഗറ്റീവ് ഫലം, 10 ദിവസ ഹോം ക്വാറന്റൈന്‍, അതിനിടെ  രണ്ടു തവണ ആര്‍.ടി.പി.സി.ആര്‍ പരിശോധന എന്നിവയാണ് പുതിയ മാനദണ്ഡങ്ങള്‍. നേരത്തെ റെഡ് ലിസ്റ്റിലായതിനാല്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു. ഖത്തറിനു പുറമെ, യു.എ.ഇ, ബഹ്‌റൈന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്കും യാത്രാനിയന്ത്രണങ്ങളില്‍ ബ്രിട്ടന്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

 


Latest Related News