Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തറിലെ ഹൈവേകളിൽ ടോൾ ഉടൻ നിലവിൽ വന്നേക്കുമെന്ന് റിപ്പോർട്ട്

December 28, 2022

December 28, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഖത്തറിലെ പ്രധാന ഹൈവേകളിൽ വാഹന ഉടമകളിൽ നിന്നും ഫീസ് ഈടാക്കുന്ന ടോൾ സംവിധാനം ഉടൻ നടപ്പിലായേക്കുമെന്ന് റിപ്പോർട്ട്.'അൽ വതൻ'അറബിക് ദിനപത്രമാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വാർത്ത നൽകിയത്. തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനും ഗതാഗതം ക്രമീകരിക്കുന്നതിന്റേയും ഭാഗമായി പാർക്കിംഗ് ഫീസും ഹൈവേ ചാര്ജും ഉടൻ ഏർപ്പെടുത്താൻ ഖത്തർ ട്രാഫിക് ഡിപ്പാർട്മെന്റ് ആലോചിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ എന്നുമുതൽ ഇത് നടപ്പിലാവുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.നേരത്തെ പ്രഖ്യാപിച്ച പദ്ധതി ഉടൻ നടപ്പിലാക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഖത്തറിലെ പ്രമുഖ ഹൈവേകളിൽ നേരത്തെ തന്നെ ക്യൂ ഗേറ്റ് എന്ന പേരിലുള്ള ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല.സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നെങ്കിലും ടോൾ പിരിവ് ഉടൻ ഉദ്ദേശിക്കുന്നില്ലെന്ന് അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.രാജ്യത്തെ പ്രധാന ഹൈവേകളുടെയെല്ലാം നിർമാണം പൂർത്തിയായ സാഹചര്യത്തിൽ പദ്ധതി ഉടൻ നിലവിൽ വരുമെന്നാണ് സൂചന. നിരവധി സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസും ഏർപ്പെടുത്തും.പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ സജ്ജീകരങ്ങളെല്ലാം ഗതാഗത വിഭാഗം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ട്രാഫിക് ഡിപാർട്മെന്റ് നേരത്തെ ചെയ്തിട്ടുണ്ട്.

ദുബായ് അടക്കം നിരവധി പ്രമുഖ നഗരങ്ങൾ ചെയ്ത പോലെ തിരക്കുള്ള സമയത്ത്  ചില സുപ്രധാന ഹൈവേകൾ ഉപയോഗിക്കാൻ വാഹനങ്ങൾക്ക് പ്രത്യേകം ഫീസ് ഏർപ്പെടുത്തുകയാണ് ലക്ഷ്യം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

 


Latest Related News