Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ ചെക്ക് മടങ്ങിയാൽ മെട്രാഷ് 2 ആപ്ലിക്കേഷൻ വഴി പരാതി നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം

January 28, 2023

January 28, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ആവശ്യമായ പണമില്ലാതെ മടങ്ങുന്ന ചെക്കുകളുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മെട്രാഷ്-2 ആപ്ലിക്കേഷൻ വഴിയോ സമർപ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മടങ്ങിയ ചെക്ക് കോർപ്പറേറ്റ് ആണോ വ്യക്തിപരമാണോ എന്ന് പരാതിയിൽ വ്യക്തമാക്കണം, തുടർന്ന് ചെക്ക് ബൗൺസ് ആയ ബാങ്കിന് അടുത്തുള്ള പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കുക.

പരാതിക്കാരൻ പ്രതിയുടെ വിശദാംശങ്ങളും ബൗൺസ് ആയ ചെക്കിനൊപ്പം നൽകിയിരിക്കണം. കമ്പനികൾക്കും വ്യക്തികൾക്കും പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കാതെ തന്നെ ബൗൺസ് ചെക്കുകൾ സംബന്ധിച്ച് പരാതികൾ ഫയൽ ചെയ്യാൻ  കഴിയുന്നതാണ് പുതിയ സംവിധാനം.

വെബ്‌സൈറ്റ് വഴി ചെക്കുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ 2020-ൽ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു.ഇനി മുതൽ മെട്രാഷ് 2 ആപ് വഴിയും ഇതിനുള്ള സൗകര്യമുണ്ടാകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News