Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ദുരുപയോഗം കൂടുന്നു, ഹയ്യ കാർഡിൽ ഖത്തറിലേക്ക് വരാനുള്ള ഇളവിൽ കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും

February 18, 2023

February 18, 2023

അൻവർ പാലേരി 

ദോഹ : ഇന്റർനാഷണൽ ഹയ്യ കാർഡിൽ വീണ്ടും ഖത്തർ സന്ദർശിക്കാൻ മന്ത്രാലയം നൽകിയ ഇളവിൽ ഉടൻ നിയന്ത്രണം വന്നേക്കുമെന്ന് സൂചന.ഫിഫ ലോകകപ്പിനായി ഖത്തർ സന്ദർശിച്ച രാജ്യത്തിന് പുറത്തു നിന്നുള്ള ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് പേരെ വരെ ഖത്തറിലേക്ക് കൊണ്ട് വരാൻ നൽകിയ ആനുകൂല്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.
ഇതുകൂടി വായിക്കുക 
ഹയ്യ വിത്ത് മി' ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാനാണ് അധികൃതർ വീണ്ടും അനുമതി നൽകിയിരുന്നത്. 2024 ജനുവരി 24 വരെയുള്ള കാലയളവിൽ നിരവധി തവണ രാജ്യം സന്ദർശിക്കാനുള്ള  മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ആണ് ഇങ്ങനെ അനുവദിക്കുന്നത്.യാത്ര തിരിക്കുന്നതിന് മുമ്പ് ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.പ്രതിമാസം 50 റിയാൽ വീതം ഒരു വർഷത്തെ ജനുവരി 24 വരെയുള്ള മുഴുവൻ കാലയളവിലേക്കും ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം.ഇതോടൊപ്പം ഖത്തറിലെത്തിയാൽ ആർക്കൊപ്പമാണോ താമസിക്കുന്നത് അയാൾക്കും ഹയ്യ കാർഡ് ഉണ്ടായിരിക്കണം.ഇങ്ങനെ ഖത്തറിൽ എത്തുന്നവർ ജോലി ചെയ്യാൻ പാടില്ലെന്നും കർശന വ്യവസ്ഥയുണ്ട്.

അതേസമയം,ഒരു വർഷം വരെ ഖത്തറിൽ നിൽക്കാൻ അനുമതിയുള്ളതിനാൽ നാട്ടിലെ ചില ട്രാവൽ ഏജൻസികൾ ഉൾപെടെ ഈ ആനുകൂല്യം ഉപയോഗിച്ച് വലിയ തോതിൽ ആളുകളെ ഖത്തറിലേക്ക് അയക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.ഖത്തറിലെ ചില സ്ഥാപനങ്ങളും വ്യക്തികളും കരാർ വ്യവസ്ഥയിൽ കേരളത്തിൽ നിന്നും ജോലിക്കായി ആളുകളെ കൊണ്ടുവരുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഗുരുതരമായ ഇത്തരം നിയമ ലംഘനങ്ങളെ തുടർന്നാണ് ഏറെ പേർക്ക് സഹായകരാമാവുന്ന പദ്ധതി നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളും വ്യവസ്ഥകളും കൊണ്ടുവരാൻ അധികൃതർ നീക്കം നടത്തുന്നതെന്നാണ് സൂചന.ഹയ്യ കാർഡിൽ ആളുകൾ വരാൻ തുടങ്ങിയതോടെ കേരളത്തിൽ നിന്നും ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും കുത്തനെ കൂടിയിട്ടുണ്ട്.

ഹയ്യ കാർഡിൽ വരുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടായേക്കുമെന്നാണ് ലഭ്യമായ വിവരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News