Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ക്ഷേത്രവളപ്പിൽ പന്തലൊരുക്കി, തിരൂരിൽ ക്ഷേത്രക്കമ്മറ്റിയുടെ നോമ്പുതുറ

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യുറോ
തിരൂര്‍ :  റമദാനില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മുസ്‌ലിംകള്‍ക്കായി നോമ്പ്തുറ സംഘടിപ്പിച്ച്‌ ക്ഷേത്രകമ്മിറ്റി. വാണിയന്നൂര്‍ ചാത്തങ്ങാട് വിഷ്ണുക്ഷേത്ര സമിതിയാണ് അമ്പലമുറ്റത്ത് പന്തലൊരുക്കി നോമ്പ്തുറ നടത്തിയത്. അതിഥിയായിപാണക്കാട് റഷീദലി ശിഹാബ് തങ്ങളും പരിസരത്തെആയിരത്തോളംപേരുംപങ്കെടുത്തു.ചാത്തങ്ങാട് മഹാവിഷ്‌ണു വിഷ്ണുക്ഷേത്രത്തില്‍കഴിഞ്ഞ ദിവസം പ്രതിഷ്ഠാ ദിന  മഹാസുദര്‍ശനഹോമവും നടന്നിരുന്നു. ഈചടങ്ങിന്റെ ഭാഗമായുള്ള സമൂഹസദ്യയിലേക്ക് ചുറ്റിലുമുള്ള മുസ്‌ലിം സഹോദരങ്ങളെയും ഭാരവാഹികള്‍ ക്ഷണിക്കാറുണ്ട്.എന്നാല്‍, റമദാന്‍ മാസമായതിനാല്‍ ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടില്‍പങ്കെടുക്കാന്‍ ഇവര്‍ക്ക് ഇത്തവണ സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്രത്യേക നോമ്പ്തുറ ക്ഷേത്രവളപ്പില്‍ ഒരുക്കിയത്.

കഴിഞ്ഞവര്‍ഷവും ക്ഷേത്രകമ്മിറ്റി നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.ചുറ്റമ്പലത്തിനോടു ചേര്‍ന്നാണ് നോമ്പുതുറക്കായുള്ള പന്തലൊരുക്കിയത്. മതജാതി വ്യത്യാസങ്ങള്‍ മറന്ന് എല്ലാ വിഭാഗം ആളുകളും നോമ്പുതുറയില്‍ പങ്കെടുക്കാനെത്തി.
അനുഗ്രഹീതമായൊരു സദസാണിതെന്ന് പരിപാടിയില്‍ പങ്കെടുത്ത പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ  പ്രതികരിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് സൗഹാര്‍ദം പങ്കുവെക്കുന്നു. പരസ്പരം അംഗീകരിക്കുകയും സ്‌നേഹവും ബഹുമാനവും കൈമാറുകയും ചെയ്യുന്നു. ഇത് ഇക്കാലത്ത് എന്തുകൊണ്ടും അനിവാര്യമാണ്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി എല്ലാവരും ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കുകൊള്ളണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
എല്ലാവരുംഒരുമയോടെകൊണ്ടാടുന്നവാണിയന്നൂര്‍ ക്ഷേത്രപ്രതിഷ്ഠാമഹോത്സവംഇത്തവണയും അത്തരത്തില്‍തന്നെ സംഘടിപ്പിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.കെ.ലക്ഷ്മണന്‍ പറഞ്ഞു. ക്ഷേത്രനവീകരണംപൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പുതിയകമ്മിറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് തൊട്ടിപ്പറമ്പില്‍ സുബ്രഹ്മണ്യന്‍, മറ്റു ഭാരവാഹികളായ ആച്ചാത്ത്ചാത്തുണ്ണി,സുന്ദരന്‍ കോഞ്ചത്ത്,പറമ്പില്‍അനീഷ്ബാബു,വൈലിപ്പാട്ട്സുകുമാരന്‍,അപ്പുപരിയാരക്കല്എന്നിവര്‍ നേതൃത്വം നല്‍കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News