Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഫുട്‍ബോൾ ആരാധകർ ഈ മൂന്ന് സിനിമകൾ നിർബന്ധമായും കണ്ടിരിക്കണം,ഖത്തർ ലോകകപ്പിനോടനുബന്ധിച്ച്,ഈ മാസം 20ന് തിരുവനന്തപുരത്ത് പ്രദർശനം

November 16, 2022

November 16, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഫിലിം സൊസൈറ്റി തിരുവനന്തപുരത്ത് ഫുട്‍ബോളിനെ അടിസ്ഥാനമാക്കിയുള്ള ഏകദിന സിനിമാ പ്രദർശനം സംഘടിപ്പിക്കുന്നു. നവംബർ 20 ന് വഴുതക്കാട് ബാലവാടിയിൽ നടക്കുന്ന ഏകദിന ഫിലിം ഫെസ്റ്റിവലിൽ മൂന്ന് ജനപ്രിയ ഫുട്‍ബോൾ അധിഷ്ഠിത സിനിമകളാണ്  പ്രദർശിപ്പിക്കുന്നത്.

‘പെലെ: ബർത്ത് ഓഫ് എ ലെജൻഡ്’,ദി ഡ്രീം ബിഗിൻസ്, ‘ടു ഹാഫ് ടൈംസ് ഇൻ ഹെൽ’ എന്നീ പ്രമുഖ ചിത്രങ്ങളാണ് ഫിലിം സൊസൈറ്റിയുടെ പ്രതിമാസ പ്രദർശനത്തിന്റെ ഭാഗമായി പ്രേക്ഷകരിലേക്കെത്തുന്നത്.. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

“ലോകം മുഴുവൻ ലോകകപ്പിനായി ഒരുങ്ങിയിരിക്കുന്ന ഘട്ടത്തിൽ  മാസത്തിലെ എല്ലാ മൂന്നാമത്തെ ഞായറാഴ്ചയും നടത്തിവരാറുള്ള  പ്രതിമാസ ഫിലിം പ്രദർശനത്തിൽ മികച്ച മൂന്ന് ഫുട്ബോൾ അധിഷ്‌ഠിത സിനിമകൾ പ്രദർശിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു.എന്നാൽ ഇത് ഖത്തർ ലോകകപ്പിന്റെ കിക്കോഫ് ദിനമായ നവംബർ 20 തന്നെയായത് യാദൃശ്ചികമാണ്"- ബാനർ ഫിലിം സൊസൈറ്റി സെക്രട്ടറി ആർ.ബിജു പറഞ്ഞു.ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മൂന്ന് സിനിമകളും ഫുട്‍ബോൾ ആരാധകർ നിർബന്ധമായും കാണേണ്ട സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീലിയൻ ഫുട്‍ബോൾ ഇതിഹാസം പെലെയുടെ കളിയും ജീവിതവും വരച്ചുകാണിക്കുന്ന സിനിമയാണ് ‘പെലെ: ബർത്ത് ഓഫ് എ ലെജൻഡ്’.പുതിയ  തലമുറയിലെ കളിക്കാർക്ക് പാഠമാണ് പെലെയുടെ ജീവിതം.പെലെയുടെ ആദ്യകാല ജീവിതത്തെയും 1958-ലെ ഫിഫ ലോകകപ്പ് നേടാനുള്ള ബ്രസീലിന്റെ ശ്രമങ്ങളും അടിസ്ഥാനമാക്കിയുള്ള അമേരിക്കൻ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ജെഫ് സിംബാലിസ്റ്റും മൈക്കൽ സിംബലിസ്റ്റും ചേർന്നാണ്. 2016ൽ പുറത്തിറങ്ങിയ ചിത്രം 20ന് രാവിലെ 9.30ന് പ്രദർശിപ്പിക്കും.

2005-ൽ ഡാനി കാനൻ സംവിധാനം ചെയ്‌ത സ്‌പോർട്‌സ് ഡ്രാമ ചിത്രമായ 'ഗോൾ ദി ഡ്രീം ബിഗിൻസ്, ലോകോത്തര ടീമിനായി ഫുട്‍ബോൾ കളിക്കാൻ സ്വപ്നം കാണുന്ന ഒരു യുവ കുടിയേറ്റക്കാരന്റെ ജീവിതം വരച്ചുകാട്ടുന്നു.രാവിലെ 11.30ന് ചിത്രം പ്രദർശിപ്പിക്കും.

സോൾട്ടൻ ഫാബ്രി സഹരചനയും സംവിധാനവും നിർവഹിച്ച  'ടു ഹാഫ്-ടൈംസ് ഇൻ ഹെൽ' (ദി ലാസ്റ്റ് ഗോൾ),ഹംഗേറിയൻ ചിത്രം  1961-ലാണ് പുറത്തിറങ്ങിയത്..1942 ലെ രണ്ടാം ലോകമഹായുദ്ധസമയത്ത് നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ സൈനികരും സോവിയറ്റ് ഉക്രേനിയൻ യുദ്ധത്തടവുകാരും തമ്മിലുള്ള 'ഡെത്ത് മാച്ച്' എന്നറിയപ്പെടുന്ന ഫുട്‍ബോൾ മത്സരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News